എന്നും പറഞ്ഞു നാണിയമ്മ പോയി…
അതാ അച്ഛനെ അവിടെങ്ങും കാണാഞ്ഞത്.. അപ്പൊ ഇന്നിവിടാരും കാണില്ല.. അങ്ങനാണെങ്കിൽ ഞാൻ എന്തിനാ ഇവിടെ നിൽക്കുന്നെ… എന്ന പിന്നെ അച്ഛനോട് പറഞ്ഞു വീട്ടിലോട്ട് പോകാമായിരുന്നു.. കഥകളി എന്തുവായാലും നേരം വെളുക്കോവോളം ഉണ്ട്… ഞാൻ വെളുപ്പിനെ ഇങ്ങോട്ടു വന്നാൽ പോരെ… അങ്ങനെ ചിന്തിച്ച ഞാൻ അച്ഛനെ അന്വഷിച്ചു ഇല്ലത്തിന്റ മുൻവശത്തേക്ക് പോയി..
പോകുന്ന വഴിക്ക് വെച്ചാണ് 4വർ സംഘം വരുന്നത് കണ്ടത്… കുളിയും തേവാരവും കഴിഞ്ഞുള്ള വരവാണ്… ഞാൻ അവർ വരുന്നത് കണ്ടിട്ട് ഒന്ന് ഒതുങ്ങി നിന്നു… അവർ പോകട്ടെന്നു കരുതി..
ജയൻ : ഇന്ന് ഇവിടെങ്ങും കണ്ടില്ലല്ലോ…
ഞാൻ : വലിയ നമ്പൂതിരി എന്ന വേറെ ഒരു കൂട്ടം പണി ഏൽപ്പിച്ചിരുന്നു… അപ്പോ തിരക്കായി പോയി..
ഞാൻ നുണ പറഞ്ഞു.. വീട്ടിൽ പോയെന്നു പറഞ്ഞാൽ, ഇവരെ ഒഴിവാക്കി പോയെന്നു കരുതിയല്ലോ.. ഇതാകുമ്പോ വലിയ നമ്പൂതിരിയോട് ഇവർ ചോദിക്കാൻ ഒന്നും പോകുന്നില്ല…
ജയൻ : എന്ത് പണി
ഞാൻ : പാടത്തു വെള്ളം കേറ്റുന്നുണ്ട്.. ഞാനുടെ ചെന്ന് സഹായിക്കാൻ പറഞ്ഞു …
ഞാൻ തട്ടി വിട്ടു..2 3 ദിവസം മുന്നേ പണിക്കാർ ഇത് പറയുന്നത് ഞാൻ കേട്ടിരുന്നു…
അവർ വിശ്വസിച്ചു…
രജി : അതെന്തെലും ആട്ടെ… വൈകിട്ട് നീ ഇവിടെ കാണുമല്ലോ..ചെറിയ ഒരു പരിപാടിയുണ്ട്..
ഞാൻ : അല്ല നിങ്ങൾ ആട്ടം കാണാൻ പോകുന്നില്ലേ…
രജി : ഇല്ല…ഞങ്ങൾക്ക് താല്പര്യമില്ല.. അത് കൊണ്ട് ഞങ്ങൾ പോകുന്നില്ല…
എന്നും പറഞ്ഞു അവർ പോയി.. മൂഞ്ചി.. വീട്ടിൽ പോയി കിടന്നുറങ്ങാമെന്നു കരുതിയതാ..