അങ്ങനെ പലോക്കെ കൊടുത്ത് തിരിച്ച് വരുമ്പോഴാണ് റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത് ശ്രദ്ധിച്ചത്.. അങ്ങോട്ട് പോകുമ്പോൾ വേറെ ആലോചനയിൽ ആയതുകൊണ്ട് ഇതൊന്നും കണ്ടില്ല.. ആര് കേരളം ഭരിച്ചാലും കേരളത്തിലെ റോഡിൻ്റെ അവസ്ഥ ഇത് തന്നെ.. പറഞ്ഞിട്ടും കാര്യമില്ല, അങ്ങനത്തെ മഴയല്ലേ ഇവിടെ കുത്തിയൊലിച്ചു പെയ്യുന്നത്..
ഇന്നലത്തെ മഴയുടെ കാര്യം ഓർത്തപ്പോഴാ എൻ്റെ ദേവതയുടെ കാര്യം ഓർമ്മ വന്നത്.. എന്നാലും എന്തായിരിക്കും ഇന്നലെ രാധികേച്ചിക്ക് പറ്റിയത്.. മോഹനേട്ടൻ പിടിച്ച് കാണുമോ!?
ഒന്ന് വിളിച്ച് നോക്കിയാലോ? അല്ലേൽ വേണ്ട..
ഇന്നലെ നല്ല മഴപെയിതതല്ലേ പോയൊന്ന് അന്വേഷിച്ചേക്കാം, കൂട്ടത്തിൽ രാധികേച്ചിയുടെ വിവരവും ഒന്ന് അന്വേഷിക്കാലോ…
അങ്ങനെ ഞാൻ വീട്ടിലേക്ക് പോകുന്ന വഴിക്ക്..
കോട്ടപീടികയുടെ അടുത്തെത്തിയപ്പോ ഞാൻ രാധികേച്ചിയുടെ വീട്ടിലേക്കുള്ള വഴിക്ക് വണ്ടിതിരിച്ചു…
വീടിൻ്റെ മുന്നിൽ എത്തിയപ്പോ അവിടെ എന്തൊക്കെയോ പൊട്ടലും ചീറ്റലും ഒക്കെ കേട്ടു..ഞാൻ വണ്ടി നിർത്തി ഒന്ന് ശ്രദ്ധിച്ചു.. പിന്നെ എനിക്ക് തോന്നി ഇപ്പൊ അങ്ങോട്ട് പോകുന്നത് അത്ര പന്തിയല്ലെന്ന്.. വണ്ടി നേരെ എൻ്റെ വീട്ടിലേക്ക് വിട്ടു.
എനിക്ക് വല്ലാതെ ടെൻഷൻ ആവാൻ തുടങ്ങി.. എന്തായിരിക്കും അവിടെ പ്രശ്നം..ഇനീ എന്തെങ്കിലും കുഴപ്പയോ പടച്ചോനെ..! അങ്ങനെ ടെൻഷൻ അടിച്ച് അടിച്ച് ഞാൻ വീട്ടിലെത്തി..
വണ്ടി നിർത്തി പത്രോക്കെ കൊലയിൽ വെച്ച് അകത്തേക്ക് കയറുമ്പോൾ എൻ്റെ മൊബൈൽ റിംഗ് ചെയ്യാൻ തുടങ്ങി.. എടുത്ത് നോക്കിയപ്പോൾ എൻ്റെ കൈ വിറൈക്കാൻ തുടങ്ങി,
-മോഹനേട്ടൻ കോളിംഗ് –