“”അതൊക്കെ കഴിയും അത് ഞങ്ങൾക്കുള്ള പ്രത്യേകതയാണ് “”
“”എന്നാ പറ എന്നെ കുറിച്ച് എന്തൊക്കെയാ മനസിലാക്കിയത് “”
“”അങ്ങനെ ചോദിച്ചാൽ നീ ഒരു നല്ല പയ്യനാണെന്ന് എനിക്കറിയാം. പിന്നെ ആര് വിളിച്ചാലും മറ്റൊന്നും ആലോചിക്കാതെ അവരെ സഹായിക്കും അങ്ങനെ കുറെ കാര്യങ്ങൾ “”
ഭാഗ്യം അപ്പോൾ എന്നെ കുറിച്ച് കൂടുതൽ മനസിലാക്കിയിട്ടില്ല. ഞാൻ സ്വയം ആശ്വസിച്ചു.
“”എന്ത് പറ്റി “”
“”ഒന്നുമില്ല ചേച്ചി ഞാൻ ചുമ്മാ ചോദിച്ചതാ “”
“”Mm. നിനക്ക് ഉറക്കം വരുന്നുണ്ടോ “”
“”എനിക്കങ്ങനെ ഉറക്കമൊന്നും വരില്ല. ചേച്ചിക്കൊ?””
“”എനിക്ക് നല്ല ഉറക്കം വരുന്നുണ്ട് “”
“”നമുക്ക് എത്തുന്നത് വരെ വല്ലതും മിണ്ടിയും പറഞ്ഞും ഇരിക്കാം “”
“”Ok. എനിക്കാണെങ്കിൽ സംസാരിക്കാൻ ഒരാളെ കിട്ടിയാൽ മതി “”
“”ആഹാ എന്നിട്ടാണോ എന്നോടൊരു വാക്ക് പറഞ്ഞാൽ പോരെ ഞാനില്ലേ “” ഞങ്ങൾ രണ്ടു പേരും ചിരിച്ചു.
“”എന്നാ ഞാൻ ആദ്യം ഒരു കാര്യം ചോദിക്കട്ടെ നിനക്ക് മലയാള നടന്മാരിൽ ആരെയാണ് കൂടുതൽ ഇഷ്ടം “”
“”അങ്ങനെ ചോദിച്ചാൽ.. ഫഹദ് ഫാസിൽ “”
“”അതെന്താ “”
“”പുള്ളിയുടെ സിനിമ പരാജയമാണെങ്കിലും കണ്ടിരിക്കാൻ നല്ല രസമാണ്. അത് മാത്രം മതി..
ചേച്ചിക്ക് ആരെയാ “”
“”എനിക്ക് ടോവിനോ തോമസ് “”
“”മിന്നൽ മുരളി കണ്ടിട്ടാണോ “” ഞാനൊന്നു കളിയാക്കി ചിരിച്ചു.
“”അതൊന്നുമല്ല. പുള്ളിയുടെ പടങ്ങൾ നീ കണ്ടിട്ടില്ലേ ഗോദ യൊക്കെ എന്തൊരു ഫീൽ ആണ്. പിന്നെ നല്ല അഭിനയവുമാണ് “”