“”അയ്യോ ദേവാ നിന്റെ കാര്യം പറ്റെ മറന്നു.. അച്ഛന്റെ അടുത്തെത്തിയപ്പോൾ എല്ലാം മറന്നു. നീ വാ അകത്തിരിക്കു.. ഞാൻ വെള്ളമെടുക്കാം “”
എന്നെ ശ്രദ്ധിക്കാത്തത്തിലുള്ള എല്ലാ വെപ്രാളവും ആ സംസാരത്തിൽ ഞാൻ കണ്ടു.
“”വെള്ളമൊക്കെ ഏതോ ഒരു ചേച്ചി തന്നു. “”
“”സോറി ട്ടോ. നീ വാ “” ചേച്ചി എന്റെ ബാഗ് എടുത്തു എന്നെ വിളിച്ചു അകത്തേക്ക് പോയി. എല്ലാവരെയും പരിചയപ്പെടുത്തി. അച്ഛനെ കണ്ടതോടു കൂടി ചേച്ചി നേരത്തെ എന്നെ മറന്നതിൽ ചേച്ചിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നു മനസിലായി. വയസായി എല്ലും തോലുമായ മനുഷ്യൻ. കണ്ടിട്ട് എനിക്ക് തന്നെ സഹിക്കാൻ കഴിയുന്നില്ല. അടുത്ത് നിരവധി മരുന്നുകൾ കാണുന്നുണ്ട്. ആ റൂമിൽ ഒരു മരുന്നിന്റെ ഗന്ധം തളം കെട്ടി നിന്നു. എനിക്കൊരു റൂം കാണിച്ചു അതിൽ വിശ്രമിക്കാൻ പറഞ്ഞു. ചേച്ചി നേരെ അപ്പുറത്തെ മുറിയിലേക്ക് പോകുന്നത് കണ്ടു. മോൾ ചിലപ്പോൾ അമ്മയുടെ കയ്യിൽ ആയിരിക്കാം.
ഞാൻ ഒന്ന് ഫ്രഷ് ആയി വെറുതെ ഫോണിൽ കളിച്ചിരുന്നു. എക്സാമിന് ഇനി പഠിക്കാൻ നിന്നാൽ ഉള്ളതും പോവും. സൊ ഇപ്പോൾ മൈൻഡ് ഒന്ന് relax ചെയ്യുന്നതാണ് നല്ലത്. രാത്രി 8 മണിയായപ്പോൾ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. എല്ലാവരോടും ഞാൻ വളരെയധികം കമ്പനി ആയി. എന്നെ കുറിച്ച് ചേച്ചി അവരോട് ഒരുപാട് സംസാരിച്ചു. ഇതൊക്കെ ചേച്ചി എപ്പോൾ മനസിലാക്കി എന്ന് ഞാൻ ചിന്തിച്ചു.
രാത്രി കിടക്കാൻ നേരം ചേച്ചി റൂമിൽ വന്നു.
“”നിനക്ക് എന്നോട് ദേഷ്യമൊന്നുമില്ലല്ലോ “”