“”എപ്പോഴാടാ പോകുന്നെ “” ചൂല് പിടിച്ചു കൊണ്ടു അമ്മ ചോദിച്ചു..
“”വൈകുന്നേരം നോക്കട്ടെ “”
അപ്പോഴാണ് സ്നേഹ ചേച്ചിയും സന്തോഷേട്ടനും വരുന്നത് കണ്ടത്. ങേ ഇവരെന്താ പതിവില്ലാതെ ഇവിടെ.. സ്നേഹ ചേച്ചിയെ കണ്ടതും ഞാൻ ഉണർന്നു..
“”എന്താ മോളെ രാവിലെ തന്നെ “” അവരുടെ അടുത്തേക്ക് ചെന്നു അമ്മ ചോദിച്ചു..
“”ഞങ്ങൾ അവന്റെയൊരു സഹായം ചോദിച്ചു വന്നതാ “” എന്നെ നോക്കി സ്നേഹ ചേച്ചി പറഞ്ഞു.
ഇനിയെന്താണാവോ മഴയൊന്നുമില്ലല്ലോ ഞാൻ പുറത്തേക്കു നോക്കി. രണ്ടു പേരും എന്റ്റെ അടുത്തേക്ക് വന്നു. ഞാൻ കയറിയിരിക്കാൻ പറഞ്ഞു
“”എണീറ്റെയുള്ളു?”” സന്തോഷേട്ടൻ ചോദിച്ചു.
“”അതെ. ഉറങ്ങിയപ്പോൾ അൽപ്പം വൈകി “”
“”ഉം.. ഞാൻ വന്നത് നിന്നോട് ഒരു ഹെല്പ് ചോദിക്കാനാ “”
“” ഞാനെന്ത് ഹെല്പ് ചെയ്യാൻ “”
“”അത് ഇവളുടെ അച്ഛന് കുറച്ചു സീരിയസ് ആണ്. കുട്ടിയുണ്ടായത് കൊണ്ട് ഒറ്റയ്ക്ക് വിടാൻ പറ്റില്ല. എനിക്കാണെങ്കിൽ നാളെ കൃഷി ഓഫീസർ വരുന്ന ദിവസവും. മാറി നിൽക്കാനും പറ്റില്ല. നീ ഇവളുടെ കൂടെ അവിടെ വരെ ഒന്ന് പോയി വരുമോ.. വിശ്വസിച്ചു വിടാൻ പറ്റുന്ന ഒരാള് വേണ്ടേ അത് കൊണ്ടാ നീ മതിയെന്ന് തീരുമാനിച്ചേ “”
സത്യത്തിൽ എനിക്ക് സങ്കടം വന്നു. ചേച്ചിയുടെ കൂടെ നടക്കാൻ കിട്ടുന്ന അവസരമാണ്. നാളെ എനിക്ക് എക്സാം ഉണ്ട്. മൈര് എല്ലാം കൂടി ഒപ്പം ആണല്ലോ..
“” അയ്യോ ഏട്ടാ എനിക്ക് ഒരു പ്രശ്നവുമില്ല. പക്ഷെ നാളെ എനിക്ക് psc എക്സാം ഉണ്ട്. അതിനു എനിക്ക് ഇന്ന് തന്നെ പോകണം. “”