“”ആ ഇരിക്ക് ഇരിക്ക് എവിടെപ്പോയി “” എന്നെ കണ്ടതും സന്തോഷേട്ടൻ ചോദിച്ചു. ചേച്ചി എന്നെ നോക്കി ചിരിച്ചു.
“”ഞാൻ ദേവൂന് ഒരു ഡ്രസ്സ് എടുക്കാൻ വന്നതാ. നിങ്ങൾ എവിടെ പോയി വരുവാ “”
“”മോൾക്ക് ഒരു ചെറിയ കഫക്കെട്ട് പോലെ. അതൊന്നു കാണിക്കാൻ വന്നതാ “” ചേച്ചി എന്നെ നോക്കി പറഞ്ഞു. ശരിയാ മോളുടെ മുഖത്തു ക്ഷീണമുണ്ട്.
ഞാൻ എന്റെ ഫേവറിറ്റ് ആയ പൈനാപ്പിൾ ജ്യൂസ് ഓർഡർ ചെയ്ത്. ചേച്ചിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി കളിപിച്ചു. എന്റെ കൂടെ ഇരുന്നപ്പോൾ അവളുടെ മുഖമൊക്കെ തെളിഞ്ഞു കളിക്കാൻ തുടങ്ങി. അത് കണ്ടപ്പോൾ രണ്ടുപേർക്കും സന്തോഷമായി. ചേച്ചി കഴുത്തറ്റം കയറിയ ഡ്രസ്സ് ആണിട്ടിരിക്കുന്നത്. ചേച്ചിക്ക് നല്ല ഡ്രസിങ് സെൻസ് ഉണ്ടെന്നു മനസിലായി. മാത്രമല്ല ഒരു സ്പ്രെയുടെ നല്ല സുഗന്ധം.. കുറച്ചു കഴിഞ്ഞു ജ്യൂസ് വന്നു.. ചേച്ചി എന്റെ കയ്യിൽ നിന്നും കുട്ടിയെ വാങ്ങി.
“”അന്ന് കൃഷിക്ക് കുഴപ്പമൊന്നും പറ്റിയില്ലല്ലോ?””
ജ്യൂസ് കുടിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.
“”ഒന്നും പറ്റിയില്ല. അന്ന് പോയില്ലെങ്കിൽ ഇപ്പോൾ എല്ലാം വെള്ളത്തിലായേനെ “” ആ പറച്ചിലിൽ ഒരു ആശ്വാസം ഞാൻ കണ്ടു.
“”നീ വെറുതെ ഇരിക്കുമ്പോൾ വീട്ടിലേക്കൊക്കെ ഇറങ്ങു “” പുള്ളി എന്നെ നോക്കി പറഞ്ഞു.
“”ആ വരണ്ട് “”
ചേച്ചി മോളെ മടിയിലിരുത്തി എന്നെ നോക്കി പുഞ്ചിരിച്ചു.
വെള്ളമെല്ലാം കുടിച്ചു എന്റെ ബില്ലുകൂടി പുള്ളി കൊടുത്തു. ഞങ്ങൾ പിരിഞ്ഞു.