“” നീ എന്താടാ ആലോചിക്കുന്നത് “” എന്റെ ചിന്തകളെ തടസ്സപ്പെടുത്തി കൊണ്ട് ചേച്ചി ചോദിച്ചു..
“”ഒന്നുല്ലേച്ചി വീടൊക്കെ ഒന്ന് നോക്കുവായിരുന്നു “” എന്റെ ഷർട്ട് താഴേക്കു വലിച്ചിട്ടു ഞാൻ പറഞ്ഞു.
ചേച്ചി കുട്ടിയെ താഴെ ഇരുത്തി റൂമിലേക്ക് പോയി. ഞാൻ മോളെയെടുത്തു കളിപ്പിച്ചു. ഞാൻ ഒരു കോപ്രായം കാട്ടുമ്പോൾ അവൾ ഇരുന്നു ചിരിച്ചു.
“”ആഹാ അവൾ നിന്നോട് ഇത്രപെട്ടെന്ന് അടുത്തോ “” അകത്തു നിന്നും വന്ന ചേച്ചി എന്നെ നോക്കി പറഞ്ഞു.
“”കുട്ടികളല്ലേ ചേച്ചി.. എനിക്ക് ഭയങ്കര ഇഷ്ടമാണ് “”
“”എന്നിട്ട് നിന്നെ ഈ വഴിക്കൊന്നും കാണാറില്ലല്ലോ?””
“”എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അല്ലെ വരേണ്ടോതൊള്ളൂ “”
“”നീ ഫ്രീ ആവുമ്പോൾ വന്നോ. ഏട്ടനും ഒരു കമ്പനി ആകുമല്ലോ “”
ഞാനൊന്നു ചിരിച്ചു. പെട്ടെന്ന് ചേച്ചി എന്റെ കയ്യിലേക്ക് ഒരു 500 ന്റെ നോട്ടെടുത്തു വച്ചു.
“”അയ്യോ ഇതെന്താ “” ഞെട്ടലോടെ ഞാൻ ചോദിച്ചു.
“”ഏട്ടൻ നിനക്ക് തരാൻ പറഞ്ഞതാ. ഇന്നലെ നീ നല്ലോണം പണിയെടുത്തെന്നു പറഞ്ഞു “”
“”അയ്യേ എനിക്കൊന്നും വേണ്ട. അല്ലെങ്കിലും ഞാൻ ഇതിനു വേണ്ടിയല്ലല്ലോ പറഞ്ഞെ “”
“”അതെന്തെങ്കിലും ആവട്ടെ. ഇത് നീ വാങ്ങണം. ഇന്നലെ നീ ഉള്ളത് ഒരുപാട് ആശ്വാസമായെന്നു എന്നോട് പറഞ്ഞതാ “”
“” എന്നാലും അത് ശരിയാണോ ചേച്ചി “”
“”എന്ത് ശരി.. നീ പണിയെടുത്തു കൂലി വാങ്ങുന്നു അത്രേയുള്ളൂ. “”
“”അത് ചേച്ചി?””
“”ഒന്നുമില്ല ഇത് വാങ്ങിക്കോ. “” ചേച്ചി എന്റെ കയ്യിൽ പിടിപ്പിച്ചു.