ഇത് കേട്ട ഞങ്ങൾ മുഖത്തോട്ട് നോക്കാൻ പറ്റാതെ നിന്ന്..
” നന്ദു അങ്ങോട്ട് പോകണ്ട. വാ ഞാൻ വീട്ടിൽ വിടാം”
ഞാൻ അവളുടെ കൈക് പിടിച്ചു…
വീട്ടിലേക് നടന്നു..
നല്ല നിലാവ്.
ഡാ..അവരു നമ്മളെ കെട്ടിക്കുവോട?
ആ…
ഞാൻ ഒന്നും മനസിലാകാതെ പറഞ്ഞു.
…
ഞാൻ നിന്നെ ഇതുവരെ വേറെയൊരു രീതിയിൽ കണ്ടിട്ടില്ല… നമ്മൾ കളിക്കൂട്ടുകാരല്ലേ……
അവളുടെ കൈപിടിച്ച് നടന്നുകൊണ്ടിരിക്കുന്ന ഞാൻ ചോദിച്ചു
ഡാ …. നിന്നെ ചെറുപ്പം മുതൽ എനിക്കറിയാം
നമ്മൾ അങ്ങോട്ടുമിങ്ങോട്ടും മനസിലാക്കിയത് പോലെ നമ്മൾ കല്യാണം കഴിക്കുന്നവർക്ക് നമ്മളെ മനസിലാക്കാൻ പറ്റുവോ….?( സംശയത്തോടെ നന്ദു ചോദിച്ചു)
നീ എന്താ ഈ പറയുന്നേ എനിക്ക് മനസിലായില്ല?
(അവളുടെ വർത്താനം കേട്ട ഞാൻ പറഞ്ഞു )
നമ്മുക്കങ്ങു കെട്ടാടാ.
(ഞാൻ ഞെട്ടി അവളെ നോക്കി )
നന്ദു .. നീ എന്താ ഈ പറയുന്നേ. ഞാൻ
എങ്ങനാടി. ഞാനിതുവരെ നിന്നെ വേറൊരു രീതിയിൽ ചിന്തിച്ചിട്ടില്ല….
പിന്നെ ഞാനാനോ ഇങ്ങനൊക്കെ ചിന്തിച്ചിട്ടുള്ളത് ( അവൾ ചോദ്യഭാവേനെ തിരക്കി )
അപ്പൊ നിനക്ക് സമ്മതമാണെന്നാണോ
(ഞാൻ ചോദിച്ചു )
മ്മ് മ്മ്… (അവൾ മൂളി )
നിന്നെ പോലെ നല്ലൊരു പെണ്ണിനെ കിട്ടാൻ ഭാഗ്യം ചെയ്യണം എന്ന് അമ്മ എപ്പഴും പറയാറുണ്ട്…
നീ എനിക്ക് കുറച്ചു സമയം താ നമ്മുക്ക് നോക്കാം…. എനിക്ക് അങ്ങനെ പറ്റിയില്ലേൽ നിനക്ക് എന്നോട് ദേഷ്യംഒന്നും തോന്നരുത്..
( ഞാൻ പറഞ്ഞു )
നീ എത്ര സമയം വേണേലും എടുത്തോ… അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു…
ഡാ..പോവാ.. ഗേറ്റ് കടന്ന് എന്റെ കണ്ണിലേക്കു നോക്കി അവൾപറഞ്ഞു. അത്രയും നാൾ എന്നെ നോക്കിയിരുന്ന കണ്ണുകൾ അല്ല ഞാൻ കണ്ടത്. മറിച്. ആ കണ്ണിൽ ഞാൻ കണ്ടത് പ്രണയമാരുന്നു..
“ഒക്കെ.. ഞാനും പോവ്വാ…”