മുഖിൽ
Mukhil | Author : Jyotish
കഥ പൂർണമായി imagine ചെയ്തു വായിക്കുക.. കൺഫ്യൂഷൻ ആക്കാത്ത കൊറച്ചു നോൺ ലിനിയർ ടൈപ്പ് കഥ ആണ്..അതികം ലോജിക്ക് ഒന്നും നോക്കാതെ കഥ ആസ്വദിക്കുക…
ഗിറ്റാറിൽ വിരലുകൾ കൊണ്ട് ആരോ എ ആർ റഹ്മാന്റെ ഉയിരേ സോങ് ജാം ചെയ്യുന്നു
തന്റെ റൂമിൽ തന്റെ കട്ടിലിൽ ഇരുന്ന് ഒരു സിഗരറ്റ് പുകച്ചു കൊണ്ട് കണ്ണു അടച്ചു ഇരുന്ന് സ്റ്റാൻലി തന്റെ ഗിറ്റാർ ജാം ചെയ്യുവാണ്…സ്റ്റാൻലി ഒരു കടുത്ത സംഗീത പ്രേമിയാണ്… അവന്റെ മുറിയിൽ ബോബ് മാർലി യുടേ മുതൽ ജസ്റ്റിൻ ബീബറിന്റെ വരെ ഫോട്ടോകൾ ഒട്ടിച്ചു വെച്ചിട്ടുണ്ട്..
സ്റ്റാൻലിക് ഇപ്പോൾ വയസ്സ് 27, ഇരുനിറം താടിയും മുടിയും വളർത്തി ഇട്ടേക്കുന്നു മെലിഞ്ഞ ശരീരം മുഖത്ത് ചെറിയ കുഴികൾ ഒക്കെ ഉണ്ട്,കട്ടി കറുത്ത പുരികങ്ങൾ,വലിയ നെറ്റി, അതിലേക്ക് വീണു കിടക്കുന്ന മുടിയിഴകൾ …
എഞ്ചിനീയർ drop ഔട്ട് ആണ്..+2 രണ്ടു പ്രാവിശ്യം ആയാണ് എഴുതി കിട്ടിയത്… വീട്ടുകാരുടെ നിർബന്ധപ്രകാരം ആണ് സ്റ്റാൻലി തനിക് ആവില്ലെന്ന് അറിയായിരുന്നിട്ടും എറണാകുളത്ത് സിവിൽ എഞ്ചിനീയറിംഗിന് പോയത്.. അതിനാൽ തന്നെ 3 മാസം മുഴുവിക്കും മുന്നേ പലവിധ കാരണങ്ങളാൽ അവൻ drop ചെയ്തു..
ഇപ്പോൾ 7 വർഷം ആയി എറണാകുളത് ഒരു റൂം റെന്റിനു എടുത്ത് വീട്ടുകാരും ആയി അകന്ന് താമസിക്കുന്നു…ചെറിയ ചെറിയ പ്രോഗ്രാമസും പിന്നെ കൊറച്ചു പിള്ളേരെ ഒക്കെ ഗിറ്റാർ പഠിപ്പിച്ചും ഒക്കെ കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്നു… അച്ച്ഛനും അമ്മയും അവന്റെ 19 വയസ്സ് വരെ അവനെ ഒരു കിളിയെ കൂട്ടിൽ ഇട്ടെന്ന പോലെ ആണ് വളർത്തിയിരുന്നുന്നത്.. പ്രതികരണ ശേഷിയും ധൈര്യവും ഇല്ലാതെ ആണ് അവൻ വളർന്നത്… അതിനാൽ തന്നെ അവനു സുഹൃത്തുക്കൾ കുറവായിരുന്നു…പരിചയം ഇല്ലാത്ത ഒരാളോട് വഴി ചോദികാൻ പോലും അവനു അറിയില്ലായിരുന്നു… സാഹചര്യം മൂലം അന്തർമുഖൻ ആയി മാറിയ ആൾ ആയിരുന്നു സ്റ്റാൻലീ… കുട്ടിക്കാലത്തെ സംഗീതത്തോട് കമ്പം ഉണ്ടായിരുന്നതിനാൽ അവന്റെ അച്ഛനും അമ്മയും ബന്ധുക്കാരുടെയും അയാൽക്കാരുടെയും മുന്നിൽ പത്രാസു കാണിക്കാനായി അവനെ ഗിറ്റാർ പഠിപ്പിച്ചു…