വഴി തെറ്റിയ കാമുകൻ 13 [ചെകുത്താൻ]

Posted by

ജോസഫ് : പറഞ്ഞത് ഓർമയുണ്ടല്ലോ ചാവരുത്… യൂണിഫോം ഉണ്ടെന്ന ധൈര്യത്തിലല്ലേ ഞങ്ങളെ മക്കളേ തല്ലിച്ചതച്ചത് ഇനി ഒരിക്കലും യൂണിഫോം ഇടാൻ പറ്റരുത്

കാല് വെട്ടിയാൽ പിന്നെ അവരെങ്ങനെ യൂണിഫോം ഇടാനാ… വികലാങ്കരെ പോലീസിൽ വെച്ചോണ്ടിരിക്കില്ലല്ലോ…

മാത്യു : (കൈയിലെ പൊതി അയാൾക്ക് നൽകി) പറഞ്ഞ പൈസ മുഴുവന്നുമുണ്ട് ബാക്കി പണി കഴിഞ്ഞ്…

ശെരി…

അവിടുന്നിറങ്ങിയ അവൻ ഫോൺ എടുത്ത് കാൾ ചെയ്തു

ഒക്കെ അല്ലേ…

അതേ…

ഒരുകാരണവശാലും മിസ്സാവരുത്…

മിസ്സാവില്ല…

****************************************

റെസ്റ്റോറന്റിൽ ചെന്ന് ഭക്ഷണം കഴിക്കേ ജയിംസിന്റെയും പ്രിയയുടെയും മുഖത്ത് നല്ല ടെൻഷൻ ഉണ്ട്

എന്ത് പറ്റി…

പ്രിയ : കേസിന്റെ കാര്യം ആലോചിച്ചിട്ട്…

തെളിവുണ്ടെങ്കിൽ തന്നെ അത് പൊളിക്കാൻ കഴിവുള്ള വക്കീലുള്ളപ്പോ ഒരു തെളിവുമില്ലാതെ കോടതിയിലെത്തിയ കേസ് തോൽക്കുമെന്നുറപ്പല്ലേ പിനെന്തിനാ ടെൻഷൻ ലീവ് ഇറ്റ്…

രണ്ടാളുടെയും മുഖം വല്ലാതായി

അത് പോട്ടേ… ഈ കേസിന്റെ മൊത്തം ഡീറ്റൈൽ പറയാൻ കഴിയുമോ…

ഭക്ഷണം കഴിച്ച് വണ്ടിയിൽ കയറി കോടതിയിലേക്ക് പോവും വഴി അവർ കേസ് ഡീറ്റയിൽ പറയാൻ തുടങ്ങി കോടതിയിൽ എത്തി

പ്രിയ : നിങ്ങൾ ഇരുന്നു ബോറടിക്കണ്ട കേസ് കഴിയുമ്പോ ഞാൻ വിളിക്കാം അപ്പൊ വന്നാൽ മതി

വേണ്ട കേസ് നടക്കുന്നത് കാണാമല്ലോ…

ഞങ്ങൾ വരാന്തയിൽ ജയിംസ് തയ്യാറാക്കിയ പുതിയ എഫ് ഐ ആർ വായിച്ചുകൊണ്ടിരിക്കെ നാൽപതിനു മേൽ പ്രായമുള്ള സ്ത്രീയും പുരുഷനും പതിനഞ്ചിനു മേൽ പ്രായമുള്ള പെൺകുട്ടിയും അരികിലേക്ക് വരുന്നത് നോക്കി ടെൻഷൻ ആവുന്ന പ്രിയയുടെ കൈയിൽ പിടിച്ച് അവൾക്കു മാത്രം കേൾക്കാൻ പാകത്തിന് “ടെൻഷനാവണ്ട നോർമലായി നിൽക്ക്” അപ്പോയെക്കും അവർ ഞങ്ങൾക്കരികിൽ എത്തി

Leave a Reply

Your email address will not be published. Required fields are marked *