അത് ആ പ്രാങ്കൻ മാരുടെയാ… (ക്യാമറ കൈയിൽ കൊടുത്തു) ബ്ലഡ് കൊടുക്കുന്ന ആ നാലുപേരുടെയും ഫോട്ടോ ഒന്നെടുത്തേ…
അവൾ ക്യാമറയുമായി പോയി അവരുടെ ഫോട്ടോ എടുത്ത് ക്യാമറ തിരികെ തന്നു
എന്താ നിങ്ങളെ തീരുമാനം…
അറിയില്ല… ആദിക്ക ഒന്നും പറയുന്നില്ല…
നീയും പറയുന്നില്ലല്ലോ…
ചിരിയോടെ നിൽക്കുന്ന അവളെ നോക്കി
കൊല്ലമെത്രയായിന്ന് വല്ല ബോധവുമുണ്ടോ രണ്ടാൾക്കും… ഇങ്ങനെ ക്യാമ്പും സംസാരോം കൊണ്ട് പോയാൽ മതിയോ…
അത്… ഇക്കാ… ഞാനെങ്ങനെ…
നിങ്ങൾ തീരുമാനിക്കുന്നെങ്കിൽ തീരുമാനിക്ക്… വയസ്സ് കൂടി വരുകയാ രണ്ടാൾക്കും… ഇനിയും ഇങ്ങനെ പരസ്പരം പറയാതെ എത്ര കാലം കൊണ്ടുപോവാനാ പ്ലാൻ…
ഇക്കാ… അത്…
നോക്ക് ഫാരീ… ഇനിയും ഇങ്ങനെ കൊണ്ടുപോയാൽ ശെരിയാവില്ല… ബിചൂന്റെ നിശ്ചയം വരെ നിങ്ങൾക്ക് സമയമുണ്ട് അത് കഴിഞ്ഞാൽ അന്ന് ഞങ്ങൾ വീട്ടിലേക്ക് വരും പറഞ്ഞില്ലെന്നു വേണ്ട…
അള്ളോഹ്… അത് ഈ ഞായറാഴ്ചയല്ലേ…
അതേ… അന്ന് നിനക്കെന്തേലും പരിപാടിയുണ്ടോ…
ഡ്യൂട്ടിയുണ്ട്…
അന്ന് ലീവ് ആക്ക്…
എന്നാലും ഇത്ര പെട്ടന്ന്…
പെട്ടന്നോ… കൊല്ലം എത്രയായിന്ന് വല്ല ബോധവുമുണ്ടോ…
അത് ഇക്കാ…
എന്തേ അവനെ ഇഷ്ടമല്ലെന്നുണ്ടോ…
അള്ളോഹ്… അതല്ല…
പിന്നെ…
പെട്ടന്ന് വീട്ടിൽ പറയാൻ ഒക്കെ ഇത്തിരി സമയം…
ബെസ്റ്റ്… കൊല്ലമിത്ര ആയിട്ട് തമ്മിൽ ഇഷ്ടമാണെന്ന് പറയാത്ത നിങ്ങളിനി വീട്ടിൽ പറയുന്നതും കാത്തിരുന്നാൽ ഉപ്പാപ്പേം ഉമ്മാമേം ആവണ്ട വയസിൽ കല്യാണം കഴിപ്പിക്കേണ്ടി വരും… വീട്ടിലൊക്കെ ഞങ്ങൾ പറഞ്ഞോളാം… നീ ഞാറാഴ്ച വീട്ടിലുണ്ടായാൽ മതി…