വഴി തെറ്റിയ കാമുകൻ 13 [ചെകുത്താൻ]

Posted by

മാമൻ : അത് പ്രശ്നമൊന്നുമില്ല… പൈസയുടെ ചെറിയൊരു പ്രശ്നമാ…

മാമാ പൈസ കൊടുത്താൽ തീരും… നിങ്ങളെ മേലേ കൈ വെച്ചതോ… വന്ന് വണ്ടിയിൽ കയറ്…

ചെറിയ മാമൻ ബൈക്ക് പാലം കഴിഞ്ഞുള്ള സ്ഥലത്ത് വെച്ചു അവർ പറഞ്ഞുതന്ന വഴിയിലൂടെ വണ്ടി മുന്നോട്ട് കുതിച്ചു രണ്ട് നിലയുള്ള വീടിനു മുന്നിൽ വണ്ടി ചെന്ന് നിന്നു വീടിനു മുന്നിൽ കുറേ ആളുകളുണ്ട് എല്ലാരുടെയും രൂപം തല്ല് കഴിഞ്ഞ പോലെതന്നെ വീടിന്റെ ജനൽ ചില്ല് പൊട്ടിയിരിക്കുന്നു മൂത്തിനെ വണ്ടിയിൽ ഇരുത്തി പുറത്തേക്കിറങ്ങി

അവരെ കണ്ടതും കൂടിനിന്നവരിൽ ചിലർ അങ്ങോട്ട് വന്നു

ഒരാൾ : എന്തായി പൈസ കിട്ടിയോ…

ആരാ തല്ലിയെ…

മാമന്മാർ അല്പം അകലെ മാറി നിന്ന് നോക്കുന്ന ആളുകളെ നോക്കി

അവരാണോ…

മാമൻ : മ്മ്…

അവർക്കുനേരെ നടക്കുമ്പോ മാമന്മാർ ഒന്നും മിണ്ടാതെ നോക്കി നിന്നു അവിടെ ഉണ്ടായിരുന്നവർ പിറകെ വരാൻ നോക്കിയതും മാമൻ പിടിച്ചുവെച്ചു

അവർക്കടുത്തക്ക് ചെന്നു മുന്നിൽ നിൽക്കുന്നവന്റെ ചെവി അടക്കി ഒന്ന് കൊടുത്തു അവൻ വേച്ചു പോയതും അവന് പുറകിൽ നില്കുന്നവന്റെ നെഞ്ചിൻ കൂടിൽ കാല് പതിഞ്ഞു അവൻ പുറകോട്ട് മലക്കുമ്പോയേക്കും വലതു വശത്തായി നിൽക്കുന്നവനെ വലം കയ്യാൽ തലയ്ക്കു മുകളിലൂടെ പൊക്കി തുണി അലക്കാൻ തല്ലും പോലെ ഇടതുവശത്തുള്ളവരുടെ മേലടിച്ചു ഇടതു കാൽ കുത്തി ചാടി കറങ്ങി ഓരോരുത്തരുടെ മേലും കാലും കയ്യും പതിപ്പിച്ചു സംഭവിക്കുന്നത് എന്തെന്ന് മനസിലാവും മുൻപ് അവരെല്ലാം നിലത്ത് വീണു കിടന്നു

മാമാ… (അടുത്തേക്ക് വന്ന മാമൻ മാരെ നോക്കി) തന്നത് തിരിച്ചുകൊടുക്ക് എന്നിട്ട് മതി മാധ്യസം…

Leave a Reply

Your email address will not be published. Required fields are marked *