കാക്കൂ…
മ്മ്…
താങ്ക്സ്…
ഓഹ്… വരവുവെച്ചിരിക്കുന്നു…
ബെഡിലിരുന്ന് അവളെ മടിയിലിരുത്തി മാമനെ വിളിച്ചു
ഹലോ… മാമാ… മാമി പറഞ്ഞ് മാമൻ വിളിച്ചായിരുന്നെന്ന്… ഫോൺ താഴെയായിരുന്നു…
ആ… നിനെ ഒന്ന് കാണാനാ വിളിച്ചേ… നീ ഇപ്പൊ പോവുമോ…
ഇല്ല… എന്തേ… എന്തേലും പ്രശ്നമുണ്ടോ…
പ്രശ്നമൊന്നുമില്ല… വീട്ടിൽ വേണ്ട നീ പാലത്തിലേക്ക് വാ…
ശെരി… ഇപ്പൊ വരാം…
മുത്ത് എന്നെ തോണ്ടി അവളും വരുന്നെന്നു പറഞ്ഞു മാമിയുടെ മുന്നിൽ അങ്ങനെ നിൽക്കേണ്ടി വന്നതിനാൽ അവളെ അവിടെ ഒറ്റയ്ക്ക് വിട്ട് പോവാൻ തോന്നിയില്ല
ഞങ്ങൾ ഇറങ്ങി പാലത്തിനടുത്തെത്തിയപ്പോ മാമനെ വിളിച്ചൽപ സമയം കൊണ്ട് മാമന്മാർ വന്നു മൂത്തിനെ വണ്ടിയിൽ ഇരുത്തി ഞാൻ അവർക്കരികിലേക്ക് ചെന്നു മാമന്മാരുടെ ഷർട്ട് ചുളുങ്ങിയിരിക്കുന്നു മുടിയൊക്കെ കുഴഞ്ഞു പാറിയിരിക്കുന്നു തല്ല് കഴിഞ്ഞപോലുണ്ട്…
എന്താ… എന്താ പറ്റിയെ…
മാമൻ : ഒന്നൂല്ല… ഒരു ഇരുപത് ലക്ഷം ഒപ്പിച്ചു തരാൻ പറ്റുമോ… ഒരാഴ്ചകൊണ്ട് തിരിച്ചു തരാം…
പൈസേടെ കാര്യം വിട്… എന്താ പറ്റിയെ… നിങ്ങളെ ഡ്രെസ്സൊക്കെ എന്താ ചുളിങ്ങിയിരിക്കുന്നെ…
മാമൻ : അതൊന്നുമില്ല ചെറിയൊരു പ്രശ്നം…
അതെന്താന്നാ ചോദിച്ചേ… ആരാ നിങ്ങളെ കൈ വെച്ചേ…
മാമൻ : അത്…
ഇങ്ങള് നിന്ന് താളം ചവിട്ടാതെ പറയുന്നുണ്ടോ…
അത് ഞങ്ങൾ ഒരു മാധ്യസത്തിനു പോയതായിരുന്നു…
മദ്യസമായാലും എന്തായാലും വേണ്ടില്ല വന്ന് വണ്ടിയിൽ കയറ്
ദേശ്യത്തോടെ വണ്ടിക്ക് നേരെ നടന്നു