ആ… ഉണ്ട്…
മിക്കവാറും തീരെ ഉന്മേഷമില്ലായ്മ തോന്നുന്നുണ്ടോ…
ഉണ്ട്…
(അവരുടെ കൈ പിടിച്ചു പൾസ് നോക്കി) ബോഡിയിലേക്ക് ശെരിക്ക് രക്തം പാസ് ചെയ്യുന്നില്ല അതാ ഈ പ്രശ്നം അതുകൊണ്ടാ നീര് വെക്കുന്നതും…
അവർ അവളെ നോക്കി
പേടിക്കുകയൊന്നും വേണ്ട നമുക്ക് നോക്കാന്നെ… (അവൾ എന്നെ ഒന്ന് നോക്കി) രക്തയോട്ടം ശെരിയാണോന്നു നിങ്ങളൊന്നു നോക്കിക്കേ…
അവരുടെ കൈ പിടിച്ചു നോക്കുമ്പോ സാധാരണ ഒരാളുടെ പൾസിൽ നിന്ന് യാതൊരു വ്യത്യാസവും എനിക്ക് തോന്നിയില്ല എങ്കിലും അഫി എന്നെ നോക്കി
ശെരിയല്ലേ രക്തയോട്ടം ശക്തി കുറവില്ലേ…
മ്മ്…
അവരുടെ മുഖത് ടെൻഷൻ ആണെങ്കിൽ തന്റെ പ്ലാൻ വിജയിക്കുന്ന സന്തോഷം മുഖത്തുനിന്നും മറച്ചുപിടിച്ചെങ്കിലും അവളുടെ കണ്ണുകളിലത് പ്രകടമായി നിന്നു അവൾ അവരെ നോക്കി
അഫി : നല്ലോണം ഭക്ഷണം കഴിക്കണം… ഇലക്കറികളും പഴവർഗങ്ങളും കൂടുതൽ കഴിക്കണം… ഉച്ച വെയിൽ കൊള്ളണ്ട… രണ്ടുദിവസം കഴിഞ്ഞ് നമുക്കെവിടെലും പോയി ഉഴിച്ചിൽ നടത്താം… ടെൻഷനടിക്കണ്ട പേടിക്കാനൊന്നുമില്ല…
പിന്നെയും കുറചുസമയം സംസാരിച്ചു ഞാനിറങ്ങി ആരുമില്ലാതെ ഒറ്റക്കുള്ള യാത്ര വളരെ അരോചകമായി തോന്നി ഹോണ്ട സിറ്റി അതിവേകം മുന്നോട്ട് കുതിച്ചു അഫിയുടെ വീട്ടിൽ ചെന്ന് അവരോട് സംസാരിച്ചു മൂത്തിനെ കൂട്ടി ഇറങ്ങി അവളെ വീട്ടിൽ വിട്ട് ചായ കുടിക്കേ മുത്ത് ഡ്രസ്സ് മരിവരാമെന്നു പറഞ്ഞു മുകളിലേക്ക് പോയി
കുഞ്ഞ : അനൂന് ടിക്കറ്റ് വന്നു…
മ്മ്… ഞാനറിയും… എന്നെ അവിടുന്ന് വിളിച്ചിരുന്നു…