വഴി തെറ്റിയ കാമുകൻ 13 [ചെകുത്താൻ]

Posted by

ഓഹ്… എങ്കി ശെരി… ഞാനൊന്നും പറയുന്നില്ല…

അഫി ജ്യൂസുമായി അങ്ങോട്ട് വന്നു

****************************************

നിർത്തിയിട്ട ബി എം ഡബ്ലിയു വിന്റെ കോ ഡ്രൈവർ സീറ്റ് തുറന്ന് അകത്ത് കയറിയവൻ പിൻ സീറ്റിൽ ഇരിക്കുന്ന രാഹുലിനെയും മറ്റൊരു യുവാവിനെയും നോക്കി ചിരിച്ചു രാഹുൽ അവർക്ക് ഇരുവർക്കും ഇടയിലുള്ള ബാഗ് അവന് നേരെ നീട്ടി അവൻ ബാഗ് കൈയിൽ വാങ്ങി

ഇതിൽ നീ പറഞ്ഞ അഡ്വൻസ് ഇരുപത്തി അഞ്ച് ലക്ഷം രൂപയുണ്ട് പറഞ്ഞപോലെ നാളെ ആ കുടുംബത്തിൽ മരിക്കുന്ന ഒരു തലക്ക് പത്ത് ലക്ഷം വീതം നിനക്ക് തരും…

കാത്തിരുന്നോ… അവന്റെ ഉമ്മയും ഉപ്പയും രണ്ട് കുട്ടികളും അടക്കം അവന് പ്രിയപ്പെട്ട നാലുപേരെങ്കിലും ചുരുങ്ങിയത് നാളെ മരിക്കും… ചിലപ്പോ അവനും… അവർ ഏഴു പേരിൽ ഒരാൾ മരിച്ചാൽ ഡീൽ പ്രകാരം ഒരാളുടെ തലക്ക് പറഞ്ഞ വില ഒരുകോടിയാണ്…

അവരിൽ ഒരാളുടെ തല വീണാൽ ഒരു കോടി നിനക്ക് തരും…

ശെരി… നാളെ കാണാം…

അവൻ വണ്ടിയിൽ നിന്നിറങ്ങി ബൈക്കിൽ കയറി ബി എം ഡബ്ലിയു മുന്നോട്ട് പോയി അവൻ ബാഗ് തോളിൽ ഇട്ടുകൊണ്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് നീങ്ങി അല്പം മുന്നോട്ട് പോയ ബൈക്ക് സൈഡിൽ നിർത്തിയിട്ടിരിക്കുന്ന പോളോക്ക്‌ പുറകിൽ നിർത്തി ബാഗുമായി വണ്ടിയിലേക്ക് കയറി ബാഗ് വണ്ടിയിൽ ഇരിക്കുന്നവന്റെ കൈയിൽ കൊടുത്തു

ഇരുപത്തഞ്ചുണ്ട്…

മ്മ്… ഇതാ നീ പറഞ്ഞ സാധനം ഒപ്പിക്കാൻ കുറച്ച് ബുദ്ധിമുട്ടി… മാർകറ്റിൽ കിട്ടുന്നതിൽ വെച്ച് ബെസ്റ്റാണ്… ചോറുണ്ടാക്കുന്ന ചെമ്പിൽ ഇതിൽനിന്നും ഇത്തിരി ഇട്ടാൽ മതി… കയ്യിലാക്കേണ്ട കണ്ണിനു കാണാൻ പറ്റാത്തത്രയും മതി ഒരാളെ കൊല്ലാൻ… ഇത്‌ നിനക്ക് കഴിക്കാൻ ഇത്‌ അതേ കണ്ടന്റ് ആണെങ്കിലും ഹോസ്പിറ്റലിൽ പോവാനും ചികിത്സക്കും ടൈം കിട്ടും മാത്രമല്ല ഇത്‌ ഉപയോഗിച്ചാൽ തട്ടിപോവുകയുമില്ല…

Leave a Reply

Your email address will not be published. Required fields are marked *