എന്താ പേര്…
ഫാത്തിമ… ഡോക്ടറോ…
ഷെബിൻ അഹമ്മദ്… ഷെബി എന്ന് വിളിച്ചോളൂ…
വീട്ടിലാരൊക്കെ ഉണ്ട്…
ഉപ്പ ഉമ്മ രണ്ടിത്തമാരും മൂന്ന് മക്കളും ഒരിത്താന്റെ ഹസ്ബന്റും…
അപ്പൊ കല്യാണം കഴിഞ്ഞില്ലേ…
കല്യാണം ഓഫിഷ്യലായി കഴിഞ്ഞില്ല… വീട് പണി നടക്കുകയാ അത് കഴിഞ്ഞു മതി ഒഫിഷ്യൽ ആയി എന്ന് കരുതി…
അപ്പൊ പെണ്ണ് കണ്ടുവെച്ചോ…
(ചിരിയോടെ) അതൊക്കെ എപ്പോയെ കണ്ടുവെച്ചു…
പെണ്ണ് എന്ത് ചെയ്യുകയാ… (ചോദ്യം കേട്ട് ആരെ പറയുമെന്ന് കൺഫ്യൂഷൻ ആവുമ്പോയേക്കും) പടിക്കുകയാണോ…
അതേ…
എന്താ പേര്…
മുഹ്സിന…
എന്താ പഠിക്കുന്നെ…
ബി എഡ്…
വീട്ടിൽ ആരൊക്കെ ഉണ്ട്…
ആക്ച്വലി ഏന്റെ മുറപ്പെണ്ണാണ്…
അതെയോ… മാമന്റെ മോളോ അതോ ഉപ്പാന്റെ പെങ്ങളെ മോളോ…
മാമന്റെ മോള്…
ഫോട്ടോ ഉണ്ടോ…
ഫോൺ എടുത്ത് മൂസിയുടെ ഫോട്ടോ കാണിച്ചു
നല്ല ഭംഗിയുണ്ട്… നല്ലോണം ചേരും…
ചിരിയോടെ അവരുടെ കണ്ണിലേക്കു നോക്കി
ആർക്കാ ഭംഗി കുറവ് നിങ്ങൾക്കും നല്ല ഭംഗിയില്ലേ…
(വിടർന്ന മുഖത്തോടെ) ഈ പ്രായത്തിലാണോ ഭംഗി…
ഈ പ്രായം എന്ന് പറയാൻ അതിനുമാത്രം പ്രായമൊക്കെ ആയോ… മുപ്പത്തി അഞ്ച് മുപ്പത്തി എട്ട് കൂടിപ്പോയാൽ നാലപ്പത് വയസ് കാണും…
സീരിയസ് മുഖഭാവത്തോടെ പറഞ്ഞത് കണ്ട് അവരുടെ മുഖത്ത് സന്തോഷം നിറഞ്ഞത് മറച്ചുവെച്ചുകൊണ്ട്
പിന്നെ നാല്പത്തി ആറ് വയസായി…
സത്യമായും…
സത്യം…
കണ്ടാൽ പറയില്ല…
(ചിരിയോടെ) മതി കളിയാക്കിയത്…
കളിയാക്കിയതല്ല സത്യം പറഞ്ഞതാ…
(മുഖത്തെ ചിരി മായാതെ) പിന്നെ… എനിക്കറിയാം…