പ്രിയ : എന്നാലും ഇത്രയും ആളുകളെ ഡീറ്റൈൽസും കാര്യങ്ങളും ഇത്ര ചെറിയ സമയം കൊണ്ട് കലക്ട്ട് ചെയ്യാൻ എങ്ങനെ… അതും ഇത്രയും സെക്യൂരിറ്റി ഉള്ള പോലീസിന്റെ സർവറിൽ നിന്ന്…
ഹഹഹ… രാഷ്ട്ര പാതിയായ ഡോക്ടർ എ പി ജെ അബ്ദുൽ കലാം സാറിന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത ഒൻപതാം ക്ലാസുകാരൻ പോലും ജീവിച്ച നാടാണ് നമ്മുടേത്… അതുപോലെ കഴിവുള്ള ഒത്തിരി പേർ നമ്മുടെ നാട്ടിലുണ്ട്… അവരുടെ കഴിവുകൾ സാധാരണയായി അവർ ഏതെങ്കിലും കോർപറേറ്റ് കമ്പനിക്ക് അടിമപ്പണി എടുത്തു തീർക്കും… അതുപോലുള്ള ഒത്തിരി പേർ കോഡിങ്ങും സോഫ്റ്റ് വെയർ പ്രോഗ്രാമിഗ്‌സും മറ്റ് പ്രോഗ്രാസും ഫ്രീ ലാൻസ് ആയി ചെയ്യുന്നതോടൊപ്പം നാടിനു വേണ്ടി ഹാക്കിംഗ് പോലുള്ള കാര്യങ്ങൾ അടക്കം ചെയ്തുതരും… അവർക്കായി ഉണ്ടാക്കിയ പ്ലാറ്റ്ഫോമിൽ വരുന്ന നിർദ്ദേശമനുസരിച് പല സംസ്ഥാനങ്ങളിലായി പല സമയങ്ങളിലായി ഇന്ന് പല കോടിപേർ ഇരുപത്തിനാലു മണിക്കൂറും ജോലി ചെയ്യുന്നുണ്ട്… ആ ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കുവാൻ നിർദ്ദേശിച്ചതും അവർ ചെയ്യാനുള്ള കാര്യങ്ങൾ നിർദ്ദേശിക്കുന്നതും അവർ അഞ്ചുപെരുമാണ്…
പ്രിയ : ഇത്രയും പേരെന്ന് പറയുമ്പോ അവരുടെ ശമ്പളമൊക്കെ…
അതൊക്കെ അവർ തന്നെ ഉണ്ടാക്കിക്കോളും… അപ്പ ട്രെസ്റ്റിനെ പറ്റി കേട്ടിട്ടുണ്ടോ…
ഹോസ്പിറ്റലുകളും ഓർഫാനെജുകളും വൃധസധനങ്ങളും ക്യാൻസർ സെന്ററുകളും കോളേജുകളും സ്കൂളുകളും ഗ്രാമവികസന പദ്ധദികളും അടക്കം ഒരുപാട് കാര്യങ്ങൾ ചെയ്യുന്ന ട്രെസ്റ്റല്ലേ… അതറിയാതിരിക്കുമോ…