നീ വെറുതെ ഓരോന്ന് ചെയ്യാൻ നിൽക്കണ്ട… ജയിംസ്… ഇപ്പൊ തന്നെ സ്റ്റേഷനിൽ ചെന്ന് തെളിവുകളും എഫ് ഐ ആറും കളവു പോയതടക്കം മെൻഷൻ ചെയ്തുകൊണ്ട് ആ കേസിനു പുതിയ ഒരു എഫ് ഐ ആർ റെഡിയാക്കണം…
ജയിംസ് : അതുകൊണ്ട് കാര്യമുണ്ടോ… തെളിവുകളും എഫ് ഐ ആറും കളവുപോയത് കെട്ടിച്ചമച്ച കഥയായെ കാണൂ… മാത്രമല്ല അതിന്റെ പേരിൽ ആർക്കെങ്കിലും സസ്പെൻഷൻ കിട്ടുമെന്നല്ലാതെ ഒരു തെളിവുമില്ലാതെ വെറും എഫ് ഐ ആറുമായി ചെന്നാൽ കേസ് ഉറപ്പായും തോൽക്കും…
അല്ലെങ്കിൽ ജയിക്കുമോ… സുപ്രിം കോർട്ടിലെ പ്രശസ്ത ക്രിമിനൽ വകീൽ കാലായി രാജനോട് വാദിച്ചു ജയിക്കാനുള്ള കഴിവൊക്കെ ഹൈകോർട്ടിലെ നിങ്ങളെ പ്രോസിക്യൂട്ടർ നാരായണ സ്വാമിക്ക് ഉണ്ടോ…
രണ്ടുപേരും എന്നെ നോക്കി
സാക്ഷികളുടെ ഡീറ്റൈൽ ഇല്ലേ… അത് വെച്ച് ഒരു എഫ് ഐ ആർ ഇട്… നീതിയല്ലേ അവർക്കുവേണ്ടത് അത് കിട്ടും…
ജയിംസ് : ഞാനാ എടുത്തതെന്നൊക്കെ എങ്ങനെ മനസിലായി…
അതൊക്കെ മനസിലാവും ജയിംസ് ഒരു ടാക്സി എടുത്തു വിട്ടോ പറഞ്ഞത് ചെയ്യ്…
ജയിംസ് : ശെരി…
ഞങ്ങൾ അവിടുന്ന് തിരിച്ചു
പ്രിയ : എങ്ങനെ മനസിലായി…
അവരെ രണ്ടാളുടെയും ഫോൺ ലൊക്കേഷൻ ഒരേ ഇടത് വന്നിരുന്നു മാത്രമല്ല ഒരാഴ്ചയായി അവന്റെ മോള് ക്ലാസിൽ ചെന്നിട്ട് ഒരാഴ്ചയായി ഫോണും ഒഫ് വീട്ടിലേക്കോ സുഹൃത്തുക്കളെയോ വിളിച്ചിട്ടോ മെസ്സേജ് അയച്ചിട്ടോ ഇല്ല കോടീശ്വരനും അതർശവാനുമായ അവൻ ഭാര്യയുടെ അക്കൗണ്ടിൽ വന്ന വെറും പത്ത് ലക്ഷത്തിനു വേണ്ടി ഈ കാര്യം ചെയ്യില്ലെന്ന് ഉറപ്പായിരുന്നു മാത്യുവിന്റെ നമ്പറിൽ നിന്നും ബാംഗ്ലൂർ ഉള്ള അഖിലന് കാൾ പോയത് കണ്ടതിനാൽ അവനെയും ടീമിനെയും ട്രാക് ചെയ്തു ചെന്നപ്പോ അവർ ഇവന്റെ മോളേ അവരുടെ സ്ഥലത്ത് കെട്ടിവെച്ചിരിക്കുകയായിരുന്നു ഇതെല്ലാം കൂട്ടിവായിച്ചപ്പോ അവനാണ് എടുത്തതെന്നും ആവൻ പ്രശ്നമാക്കിയാൽ അവൻ പൈസക്ക് വേണ്ടി ചെയ്തു എന്ന് വരുത്തിതീർക്കാൻ കഴിയും എന്നതിനാൽ ആവൻ പ്രശ്നമുണ്ടാക്കാതിരിക്കാൻ ആണവർ അക്കൗണ്ടിൽ പൈസ ഇട്ടത് എന്നും മനസിലായി