രേവതി [Akhil George]

Posted by

 

ഞാൻ: ആയ കാലത്ത് നല്ലോണം കളിച്ചില്ലേ. ഇനി നല്ല കുട്ടി ആയി നടക്കണം.

 

രേവതി: എന്താ കവി ഉദ്ദേശിച്ചത്. ?

 

പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് വിഡ്ഢിത്തം മനസ്സിലായത്, ഒരു ചമ്മിയ ചിരി ചിരിച്ചു.

 

ഞാൻ: അങ്ങനെ ഒന്നും ഇല്ല. ഞാൻ ഒരു ഫ്ലോയിൽ അങ്ങു പറഞ്ഞതാ.

 

രേവതി അതു വിടാൻ ഉദ്ദേശമില്ല എന്ന് അവളുടെ നോട്ടത്തിൽ തന്നെ ഉണ്ടായിരുന്നു.

 

രേവതി: ആളൊരു റിട്ടയേർഡ് കോഴി ആണോ എന്ന് എനിക്ക് മുൻപേ തോന്നിയിരുന്നു. കന്നഡക്കാരി ഭാര്യ, ബംഗളൂരുവിൽ വൻ set-up ൽ ബിസിനസ്സ്, വല്യ വീട്. ഹും, ഒപ്പിച്ചു എടുത്തു ല്ലെ കൊച്ചു കള്ളൻ.

 

ഞാൻ: അയ്യാടാ. സ്വന്തം അധ്വാനം കൊണ്ട് ആണ് പെണ്ണേ എല്ലാം. കൊറോണ സമയത്ത് പരിചയപ്പെട്ടു, ഇഷ്ടം ആണെന്ന് പരസ്പരം പറഞ്ഞു, നൈസ് ആയി പെട്ടന്ന് കല്യാണം കഴിഞ്ഞു. എന്നാലും അവളുടെ ഫാമിലിയിൽ നിന്നും കുറച്ച് പ്രശ്നങ്ങൾ ഒക്കെ ഉണ്ടായി, അവൾടെ അപ്പൻ ഭയങ്കര ബോൾഡ് ആണ്, അതുകൊണ്ട് കൂടുതൽ ഒന്നും എനിക്ക് ഫേസ് ചെയ്യേണ്ടി വന്നില്ല.

 

രേവതി വളരെ ആകാംക്ഷയോടെ എല്ലാം കേൾക്കുക ആണ്. അവളുടെ ഇരുത്തം പതിയെ പതിയെ മാറി എൻ്റെ അടുത്ത് കിടന്നു കൊണ്ട് എല്ലാം കേൾക്കുക ആണ്.

 

രേവതി: ആരാ ആദ്യം ഇഷ്ടം ആണെന്ന് പറഞ്ഞേ. ? നിങ്ങളുടെ ഇടയിൽ പ്രൊഫഷൻ ഒരു പ്രശ്നം ആയില്ലേ.?

 

ഞാൻ: അതു ഇഷ്ടം തുറന്നു പറഞ്ഞത് ആരാണെന്ന് ഓർമ ഇല്ല. പ്രൊഫഷൻ ശെരിക്കും സീൻ ആവേണ്ടത് ആണ്, കാരണം അവള് എന്നെ പരിചയപ്പെടുമ്പോൾ ഞാൻ വെറും ഒരു ക്യാബ് ഡ്രൈവർ ആണ്, പ്രണയം തോന്നിയാൽ പിന്നെ എന്ത് പ്രഫഷൻ.

Leave a Reply

Your email address will not be published. Required fields are marked *