രേവതി [Akhil George]

Posted by

 

രേവതി: അടിപൊളി ഡ്യൂപ്ലക്സ് വീടാണല്ലോ ഏട്ടാ. പുറത്ത് നിന്നും കാണുമ്പോൾ തന്നെ സെറ്റ് ആണ്.

 

ഞാൻ: ഓ.. അങ്ങനെ ഒന്നും ഇല്ലാ. ഉള്ള പൈസ എല്ലാം വച്ച് തട്ടി കൂട്ടി എടുത്തതാ. ആർക്കിടെക്ട് എൻ്റെ ഫ്രണ്ട് ആണ്.

 

രേവതി: ചുമ്മാ തട്ടിക്കൂട്ടി എന്ന് തള്ളണ്ടാ. പോർച്ചിൽ ബെൻസ്, രജിസ്റ്റർ ചെയ്യാത്ത താർ ജീപ്പ്. ഉപയോഗിക്കുന്നത് ഒരു 2015 മോഡൽ ഇന്നോവ. തനി അച്ചായൻ തന്നെ.

 

ഞാൻ: (ഒന്ന് ചിരിച്ചു) ജീവിച്ചു പൊക്കോട്ടേ പെണ്ണേ, കണ്ണ് വെക്കാതെ.

 

രേവതി: ഞാൻ ഒന്നും കണ്ണ് വെക്കൂല ൻ്റെ പൊന്നു ഏട്ടാ. ആ ടെൻഷൻ വേണ്ട.

 

ഞാൻ: (ഒന്ന് ചിരിച്ചു) അകത്തു വാ. കീ എടുത്ത് തരാം.

 

ഞങൾ അങ്ങനെ ഡോർ തുറന്നു അകത്തു കയറി. അവള് വീട് എല്ലാം ചുറ്റി നടന്നു കണ്ടു.

 

രേവതി: എന്ത് അടിപൊളി വീട് ആണ് ഏട്ടാ. രണ്ടു പേരും രണ്ടു കുട്ടികളും താമസിക്കാൻ ഇത്ര വലിയ വീട് അധികം ആണ്.

 

ഞാൻ: താഴെ മൂന്നും മുകളിൽ രണ്ടും ബെഡ്റൂം, എല്ലാം അറ്റാച്ച്ഡ് ബാത്റൂം. എൻ്റെ ഫ്രണ്ട് ഡിസൈൻ ചെയ്തത് ആണ്. നാട്ടിൽ നിന്നും അമ്മയെ കൊണ്ട് വരണം എന്നൊക്കെ കരുതി ഉണ്ടാക്കിയത് ആണ്. പക്ഷേ എൻ്റെ തങ്കക്കട്ടി കെട്ടിയോൾക്ക് കേരളം ആണ് ഇഷ്ടം, അതു കൊണ്ട് എപ്പോളും നാട്ടിൽ അമ്മയുടെ അടുത്ത് ആകും. വിരുന്നുകാർ വരുന്ന പോലെ ഇവിടെ വരും.

 

രേവതി: അതു ശെരി. അപ്പോള് അടിച്ചു വാരി തുടക്കൽ ഒക്കെ ഏട്ടൻ തന്നെ ആണോ.

 

ഞാൻ: ഇല്ല. ഒരു മെയ്ഡ് വരും ഡെയിലി. രാവിലെ ആറു മണിക്ക് എത്തും. Breakfast അവർ തന്നെ ഉണ്ടാക്കി തരും.

Leave a Reply

Your email address will not be published. Required fields are marked *