“അതൊക്കെ എന്റെ കൊച്ചു നോക്കി കൊളും ഹംസേ തൽകാലം നിങ്ങളൊന്നു പുറത്ത് നില്ല്”
അവരെ ഒഴിവാക്കാൻ വേണ്ടി ചിരിച്ചു കൊണ്ട് ഫൈസൽ പറഞ്ഞു…
“മ്മ് ഞങ്ങള് പോയേക്കാവെ ബുദ്ധിമുട്ട് ആവുന്നില്ലേ”
ഹംസയും അനസും അവളെ കൊതിയോടെ നോക്കി കൊണ്ട് പുറത്തേക്കു ഇറങ്ങി പോയി പതിയെ വാതിൽ ചാരി…
“പൊന്നെ ദേ ഇക്കായെ ഒന്ന് നേരെ നോക്കിയേ മുത്തേ ഞാൻ ഒന്ന് നേരെ കണ്ടോട്ടെ എന്റെ കൊച്ചിനെ”
മുഖം കുനിച്ചു ഇരുന്ന നവ്യയുടെ താടിയിൽ കൈ വെച്ചവൻ പതിയെ ഉയർത്തി…
അവളുടെ കണ്ണുകളിൽ കത്തി ജ്വലിക്കുന്ന കാമാക്നി കണ്ടവന്റെ പിടിവിട്ടു….
“പൊന്നെ നിന്നെ ഞാൻ കടിച്ചു തിന്നട്ടെ”
ഇരു കൈകൾ കൊണ്ടും ഫൈസൽ അവളെ തന്നിലേക്കു ഇറുക്കി ചേർത്തു പിടിച്ചു…
“ഇക്ക പതിയെ മ്മ്മ്”
അവളുടെ വായിൽ നിന്നും കേൾക്കാൻ കൊതിച്ച വാക്കുകൾ കേട്ടപ്പോൾ അവൻ ഒന്ന് കൂടി ഉഷാറായി…
ആ പട്ടു പോലുള്ള മേനിയെ ഇറുക്കി പുണർന്നു കൊണ്ടവൻ അവളുടെ കഴുത്തിലേക്കു മുഖം അമർത്തി….
അവളുടെ കണ്ണുകളിൽ തീഷ്ണമായൊരു ജ്വാല കത്തിയെരിയുന്നത് അവൻ അറിഞ്ഞതെ ഇല്ല…
ദംഷ്ട്രക്കൾ പുറത്തു കാട്ടി വല്ലാത്തൊരു ചിരിയോടെ നവ്യ ഫൈസലിനെ ഇറുക്കി പുണർന്നു…
ഒരു നിമിഷത്തേക്കു നവ്യയുടെ മുഖം പുജയുടെതായി മാറി മറിഞ്ഞു….
പുറത്തു കുറുനരികൾ ഓരിയിട്ടു….
അന്തരീക്ഷത്തിൽ ചോരയുടെ മണം പടർന്നു….
ശാന്തമായ പ്രകൃതി ക്ഷണ നേരം കൊണ്ട് സംഹാര രൂപം പുണ്ടു….
പുറത്തെ കാറ്റും മഴയും പ്രകൃതിയുടെ മാറ്റവും ഒന്നുമറിയാത്ത നവ്യയെ പ്രാപിക്കാൻ ഉള്ള കൊതി പുണ്ട ഫൈസൽ അവളുടെ കഴുത്തിലാകെ ചുംബിച്ചുരസി…