ചെകുത്താൻ ലോഡ്ജ്‌ 3 [Anu]

Posted by

അരകില്ലത്തിൽ അകപ്പെട്ട പാണ്ഡവരുടെ അവസ്ഥയായി നന്ദനു…

“അയ്യോ എന്നെ കൊല്ലുന്നേ ആരെങ്കിലും ഓടി വായോ എന്നെ രക്ഷികണേ ഹംസിക്ക ഫൈസലിക്ക”

ചുറ്റും കത്തിയെരിയുന്ന അഗ്നിയുടെ നടുവിൽ നിന്നും നന്ദൻ നിലവിളിച്ചു….

“ഹഹഹ ഹഹഹ ഭയന്നോ നീ എന്തിനാ നന്ദു നീ എന്നെ ഭയക്കണേ നിന്റെ പൂജ അല്ലെ ഞാൻ … ഒരിക്കൽ നിന്നെ ഞാൻ എത്ര മാത്രം സ്നേഹിച്ചിരുന്നെന്നു അറിയുവോ നന്ദു നിനക്ക് അന്ന് രാത്രി എന്നെ നീ അവർക്കു വിറ്റതാണെന്ന് അവരുടെ വായിൽ നിന്നും കെട്ടിട്ടുപോലും അന്ന് ഞാൻ അതു വിശ്വസിച്ചില്ല നിന്നെ എനിക്ക് അത്രയും ഇഷ്ടമായിരുന്നു പക്ഷെ ഇന്ന് ഞാൻ കണ്ടു നിന്റെ യഥാർത്ഥ മുഖം എന്നെ ചതിച്ചപോലെ മറ്റൊരു പെണ്ണിനേ കൂടി കൂട്ടി കൊടുത്തല്ലേ നീ അവന്മാർക്ക് നിനക്ക് ഞാൻ തരുന്ന ചെറിയ ശിക്ഷയ നന്ദു മരണം അതേറ്റു വാങ്ങാൻ നീ തയാറെടുത്തുകൊള്ളുക ഹഹഹ”

കനലെരിയുന്ന കണ്ണുമായി അവനെ നോക്കികൊണ്ടവൾ അട്ടഹസിച്ചു…

“വേണ്ട എന്നെ കൊല്ലല്ലേ വേണ്ട പൂജ നിന്നോട് ചെയ്തതിനൊക്കെയും മാപ്പ്”

രക്ഷപെടാൻ വേണ്ടി അവൻ ചുറ്റുപാടും നോകിയെങ്കിലും അഗ്നി അവനെ വിഴുങ്ങാൻ തയാറെടുത്തു കഴിഞ്ഞിരുന്നു…

“ഹഹഹ ഹഹഹ”

അവളുടെ അട്ടഹാസത്താൽ ആ പ്രകൃതി പോലും ഭയന്നു വിറച്ചു…

അവന്റെ കാലുകളിലൂടെ ആ അഗ്നി പടർന്നു കയറി…

“ആഹ്ഹ് അയ്യോ രക്ഷികണേ അയ്യോ”

ആ നാലു ചുവരുകൾക്കുള്ളിൽ അവന്റെ രോദനങ്ങൾ ഒതുങ്ങി നിന്നു…

അവന്റെ ശരീരത്തിലേക്കു പടർന്നു കയറിയ അഗ്നി അവനെ പൂർണമായും വിഴുങ്ങി….

അഗ്നിയിൽ അവൻ പിടയുന്നതും എരിഞ്ഞടങ്ങുന്നതും
നോക്കി കൊണ്ടവൾ പകയോടെ അട്ടഹസിച്ചു….

Leave a Reply

Your email address will not be published. Required fields are marked *