“ഇക്ക എന്താ പറഞ്ഞെ മനസിലായില്ല എന്താ ഉണ്ടായെ”
നന്ദൻ ഒന്ന് കൂടി ചോദിച്ചു…
“മനസിലാക്കി തരാം ഞാൻ നിന്നെ വിശ്വസിച്ചു നിന്നെ മാത്രം സ്നേഹിച്ചു നിന്റെ കൂടെ ഇറങ്ങി വന്ന ഒരു പാവം പെണ്ണിനെ നിനക്ക് ഓർമ്മയുണ്ടോ നന്ദ നിനക്ക്”
ഫൈസലിന്റെ വാക്ക് കേട്ടെന്നോണം നന്ദൻ ആകെ ആകുലനായി…
“ഇക്ക അതു അവളല്ലേ നവ്യ ഇക്ക എന്തൊക്കെയാ ഇ പറയണേ എനിക്ക് ഒന്നും മനസിലാവുന്നില്ല തെളിച്ചു പറ എന്റിക്ക”
നന്ദന്റെ ഉള്ളിൽ എന്തെന്നില്ലാത്തൊരു ഭയപ്പാട് ഉടലെടുത്തു….
ചുറ്റുപാടുമുള്ള അന്തരിക്ഷം മാറുന്നത് കണ്ടപ്പോൾ ഭയം ഇരട്ടിയായി..
“നന്ദ ഇത് ഞാനാ നന്ദ മറന്നോ എന്നെ നീ ഓർക്കുന്നില്ലേ എന്നെ നീ നിന്നെ ഒരുപാട് സ്നേഹിച്ച നിന്റെ പൂജയെ ഓർക്കുന്നില്ലേ നന്ദ നീ ”
ഫൈസലിന്റെ വായിൽ നിന്നും ആ വാക്ക് കേട്ട മാത്രയിൽ ഷോക്കെറ്റ പോലെ നന്ദൻ ഒന്ന് ഭയന്നു വിറച്ചു ഒരടി പിറകോട്ടു പോയി…
“പൂജ.. പൂജ നീ ”
ഭയത്താൽ അവൻ സ്വയം മന്ത്രിച്ചു…
“അതെ ഞാൻ തന്നെ പൂജ നീയും നിന്റെ അവന്മാരും ചേർന്ന് കൊന്നു കുഴിച്ചു മൂടിയ പൂജ നിന്നെ ജീവന് തുല്യം സ്നേഹിച്ചു വിഡ്ഢിയായി പോയ നിന്റെ പൂജ”
ഫൈസലിന്റെ ദേഹം അനുനിമിഷം കൊണ്ട് പൂജയുടേതായി മാറി…
“വേണ്ട പൂജേ ഞാൻ നിന്നെ കൊന്നിട്ടില്ല എന്നെ ഒന്നും ചെയ്യല്ലേ മാപ്പ് വേണ്ട വേണ്ടാ എന്നെ കൊല്ലല്ലേ”
ആ വൈകൃത രൂപം കണ്ടു ഭയന്നു വിറച്ച നന്ദൻ പ്രാണരക്ഷാർത്ഥം അവിടെ നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ചു…
അവളുടെ കണ്ണിൽ നിന്നും ഒരു തീ ജ്വാല ഒരു നേർ വര പോലെ അവന്റെ മുന്നിലായി കത്തി എരിഞ്ഞു…