ജീവന് വേണ്ടി ഒരിറ്റു ശ്വാസത്തിനു വേണ്ടിയവൻ പിടയുമ്പോൾ അന്ന് വരെ ചെയ്തു കൂട്ടിയ പാപങ്ങൾ മുഴുവൻ അവന്റെ കണ്മുന്നിൽ എന്നപോലെ കാണുകയായിരുന്നു…
അന്നുവരെ താൻ നശിപ്പിച്ചതും കൊന്നു തള്ളിയതുമായ പാവം പെൺകുട്ടികളുടെ വിലാപങ്ങളും യാചനകളും കണ്മുന്നിൽ എന്നപോലെ അവൻ കണ്ടു കൊണ്ടിരുന്നു….
പ്രകൃതി സംഹാര രൂപീണിയായി…
“ആഹ്ഹ ഹ്ഹ്ഹ് മ്മ് വിട് ഹ്മ്മ് എന്നെ ഹ്ഹ്മ്”
കുറച്ചു നേരത്തെ പിടച്ചിലിനൊടുവിൽ അവന്റെ കണ്ണുകൾ അടഞ്ഞു ആ ശരീരം നിശ്ചലമായി…
ദേഹം വെടിഞ്ഞു അവന്റെ ആത്മാവ് പ്രകൃതിയിൽ അലിഞ്ഞു ചേർന്നു…
നവ്യയുടെ ദേഹം വെടിഞ്ഞു പൂജയുടെ ആത്മാവ് അനുനിമിഷം അവന്റെ ശരീരത്തിലേക്കു കയറി കൂടി…
അബോധാവസ്ഥയിൽ എന്ന പോലെ നവ്യയുടെ ശരീരം കട്ടിലിൽ കിടന്നു വിങ്ങി…
“മാപ്പ് ഇ ശരീരം കൊണ്ട് ഞാൻ ചെയ്തതിനൊക്കെയും മാപ്പ്”
കൈ കൂപ്പി കൊണ്ട് സങ്കടത്തോടെ ഫൈസലിന്റെ രൂപത്തിൽ പൂജ നവ്യയോട് ക്ഷമാപണം ചോദിച്ചു….
ഫൈസലിനെ കൊന്നു പക തീർക്കാൻ വന്ന താൻ ഏതോ ഒരു നിമിഷത്തിലെ നന്ദൻ ആണെന്ന തോന്നലിൽ ഫൈസലിന്റെ ദേഹത്തിനോട് തന്റെ കാമദാഹം തീർത്തപ്പോൾ നശിച്ചത് നവ്യയുടെ മാനം ആണെന്നുള്ള ചിന്ത അവളെ വല്ലാതെ അലോസരപ്പെടുത്തി…
“വെള്ളം വെള്ളം മ്മ്”
അബോധാവസ്ഥയിൽ എന്നപോലെ നവ്യ പിറുപിറുക്കുന്നത് കണ്ടപ്പോൾ അവിടെ എടുത്തു വെച്ച വെള്ളകുപ്പി എടുത്തു പൂജ പതിയെ അവളുടെ വായിലേക്ക് വെച്ചു കൊടുത്തു…
വിയർത്തു കുളിച്ചു ദാഹിച്ചു വലഞ്ഞ നവ്യ വെള്ളം കിട്ടിയപ്പോൾ ആർത്തിയോടെ വലിച്ചു കുടിച്ചു….