അനുനിമിഷം നവ്യയുടെ ശരിരം പൂജയുടേതായി മാറി..
ആ മുറിയിലാകെ രക്തഗന്ധം പരന്നു…
കുറുനരികൾ ഓരിയിട്ടു….
“ഹ ഹ ഹ….. ഹ ഹഹഹ…. ”
ഇരയെ കൈയിൽ കിട്ടിയ യക്ഷിയുടെ അട്ടഹാസം ആ മുറിയുടെ ഓരോ കോണിലും മുഴങ്ങി….
“വേണ്ട…വേണ്ട പൂജ എന്നെ കൊല്ലരുത് വേണ്ട”
ഓടി രക്ഷപെട്ടാൻ എന്നവണ്ണം കട്ടിലിൽ നിന്നും ഇറങ്ങി വാതിലിനടുത്തു എത്തിയപ്പോൾ അതൊന്നു തുറക്കാൻ പോലും അവനു സാധിച്ചില്ല…
അവന്റെ മരണവെപ്രാളം കണ്ടവൾ അട്ടഹസിച്ചു…
“നീ എന്തു വിചാരിച്ചു മൃഗമേ എന്നെ ഇല്ലാണ്ടാക്കി നിനക്കും നിന്റെ കൂട്ടാളിക്കൾക്കും സുഖമായി ജീവിക്കാൻ പറ്റുമെന്നോ ഹ ഹ ഹ ഹ”
അവളുടെ കണ്ണിലെ അഗ്നിജ്വാലയിൽ തന്റെ മരണം അവൻ കാണുകയായിരുന്നു…
“വേണ്ട വേണ്ട പൂജ എന്നെ കൊല്ലല്ലേ കൊല്ലല്ലേ പൂജ അയ്യോ ആരേലും ഓടി വായോ ഹംസേ അനസേ നന്ദ”
പ്രാണരക്ഷാത്രം അവൻ അലമുറയിട്ടു…
“ഇവിടെ ആരും വരില്ല നിന്നെ രക്ഷിക്കാൻ ആദ്യം നീ പിന്നെ അവർ കൊന്നു ഭക്ഷിക്കും ഞാൻ എല്ലാത്തിനെയും”
നീണ്ടു നിവർന്നു പോയ അവളുടെ കൈ രക്ഷപെടാൻ വേണ്ടി ഓടി ഒളിക്കുന്ന അവന്റെ കഴുത്തിൽ പിടുത്തമിട്ടു…
“ആഹ്ഹ് ഹ്മ്മ് എന്നെ കൊല്ലല്ലേ പൂജ എന്നെ കൊല്ലല്ലേ”
കൈകൾ കൂപ്പി ജീവന് വേണ്ടി ഫൈസൽ അവളോട് യാചിച്ചു…
ആ രാത്രി അവൾ അവരോടു യാചിച്ചു കരഞ്ഞത് അവളുടെ മനസിലൂടെ ഓടി മറഞ്ഞു…
അവന്റെ കഴുത്തിൽ മുറുക്കി പിടിച്ച് ഭിത്തിയോട് ചേർത്തു പിടിച്ചവൾ അവനെ മുകളിലോട്ടു പൊക്കി…
“ഹ്മ്മ് അള്ളോഹ് ആഹഹ ഹ്ഹ എന്നെ കൊല്ലല്ലേ പൂജ”
ശ്വാസമെടുക്കാൻ പറ്റാതെ അവൻ പുളയുന്നത് കണ്ടു കൊണ്ടവൾ അട്ടഹസിച്ചു ചിരിച്ചു….