ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞൊപ്പിച്ച കാര്യങ്ങൾ കേട്ടതും എന്റെ ഫ്യൂസ് പോയ പോലെ ആയി………
“”പെണ്ണെ നീയൊരുമാതിരി സീരിയൽ നടിമാരെ പോലെ ആവല്ലേട്ടോ…… ഇന്നലെ കെട്ട് കഴിഞ്ഞതേ ഉള്ളു…. ഇനീം കൊറേ കരയാൻ ഒള്ളതാ ഇപ്പൊഴെ കരഞ്ഞു തീർത്ത അപ്പൊ കരയാൻ ന്റെ കുട്ടിക്ക് കണ്ണീരിണ്ടാവൂല്ല…….. അതോണ്ട് ഇനി കരയണ്ടാട്ടോ.. “””
ഞാൻ അവളെ നോക്കി ഒരു ചിരിയോടെ പറഞ്ഞു……. അവള്ടെ മുഖത്ത് ഒരു വെട്ടം ഒക്കെ അന്നേരം വന്നിട്ടിണ്ട്…………
“പോടാ….. നിനക്ക് എപ്പോഴും എന്നെ കളിയാക്കാനെ അറിയൂ……. നീ കേറി വന്നപ്പോ ഞാൻ ഓർത്തു സോറി പറയാൻ ആഹ്ണെന്ന്….. എന്നിട്ട് നീ ഫോണും എടുത്ത് പോയില്ലേടാ തെണ്ടി….. “”
അവൾ ചിരിയോടെ പറഞ്ഞെന്റെ തൊടക്ക് നുള്ളി…..
ആാാാ………
നുള്ള് കിട്ടിയ വേനയിൽ ഞാൻ അറിയാണ്ട് വിളിച്ചു പോയി….
“”പിള്ളേരെ നിങ്ങള് വരുന്നുണ്ടോ കഴിക്കാൻ….. ഇല്ലേൽ ഞാൻ ഇതൊക്കെ എടുത്ത് അകത്ത് വെക്കും “””
താഴെ നിന്നും അമ്മയുടെ ശബ്ദം കേട്ടതും അവൾ എന്റെ മേത്ത് നിന്നും വിട്ടകന്ന് എണീറ്റു……
“”പൊന്നാ പോയി ഈ മോന്തയൊക്കെ ഒന്ന് കഴുക്….. കുഞ്ഞി പിള്ളേരെ പോലെ മൂക്കളേം ഒലിപ്പിച്ച് നടക്കുവാ പെണ്ണ്…. “”
ഞാൻ അവളെ നോക്കി കളിയായി പറഞ്ഞു..
ഹും…..!!!!
എന്റെ കളിയാക്കൽ കേട്ടത് ഇഷ്ട്ടപെടാത്ത പോലത്തെ ഒരു മൂളലും മൂളി കിറിയും കോട്ടി അവൾ ബാത്‌റൂമിലേക്ക് പോയി….. ഒരു നിമിഷം ഞാൻ ആ പോക്ക് നോക്കി ഇരുന്നു……..ഇതിനെ തന്നെ എനിക്ക് തന്നതിന് നന്ദിയൊണ്ട് ഭഗവാനെ……..ഞാൻ ആരോടെന്നില്ലാതെ മുകളിലേക്ക് നോക്കി പറഞ്ഞു…