ഹൃദയം നിറയെ നീ 💗[ᴊᴀᴄᴋ ꜱᴩᴀʀʀᴏᴡ]

Posted by

 

 

 

 

അവസാനം ശ്വാസം കിട്ടാതെ വരും എന്ന് തോന്നിയതും ഞങ്ങൾ വിട്ടകന്ന് കിതപ്പൊടുക്കി ………….. നെറ്റി രണ്ടും മുട്ടി ഒരേ താളത്തിൽ ഞങ്ങൾ ശ്വാസം ആഞ്ഞു വലിച്ചു………….. എന്നാൽ അടുത്ത നിമിഷം അവൾ വീണ്ടും ഒരു പൊട്ടികരച്ചിലോടെ എന്നിലേക്ക് വീണു……. ഇതെന്തിനാണോ ഇനി ദൈവമെ……

 

 

“”പെണ്ണേ ഞാൻ പറഞ്ഞില്ലെ….. പോട്ടെ സാരില്ല… സോറി!!””

 

 

ആ മുടിയിഴകളെ തലോടി ഞാൻ പറഞ്ഞതും അവൾ എന്നെ വിട്ടകന്നു……….. ഏഹ്….!!!

 

“”ഏട്ടൻ എന്തിനാ സോറി പറയണെ…. ഞാൻ അല്ലെ ഒന്നും അറിയാണ്ട് വന്ന് എല്ലാം ചെയ്ത് കൂട്ടിയെ….. ഏട്ടനെ ഞാൻ ഒരുപാട് നോവിച്ചു ല്ലെ…. “”

 

 

 

വിക്കി വിക്കികൊണ്ടവൾ പറഞ്ഞു……. അപ്പോഴും ആ കണ്ണിൽ നിന്നും വെള്ളം ധാരധാരയായി ഒഴുകുന്നുണ്ട്……….

 

 

 

“”അതൊക്കെ പോട്ടെ നന്ദൂസേ……””

 

 

 

 

കരച്ചില് പോട്ടെ എന്ന് കരുതി ഞാൻ അവളെ പറഞ്ഞാശ്വസിപ്പിച്ചു……… എവടെ അത് കേട്ടതും ആ കണ്ണ് വീണ്ടും നെറയാൻ തൊടങ്ങി….. ഇതിനുമാത്രം കണ്ണീര് എവിടെന്നാന്ന് ഞാൻ അന്നേരം ആലോയ്ക്കാണ്ടിരുന്നില്ല……..

 

 

 

 

“””എന്തിനാ ഏട്ടാ ഞാൻ എന്തൊക്കെ ചെയ്താലും എന്നെ വഴക്ക് പറയാത്തെ…… നേരത്തെ അങ്ങനെ പറഞ്ഞത് എന്നെ കളിപ്പിക്കാനാന്ന് എനിക്ക് മനസ്സിലായി……. അപ്പോഴാ ഏട്ടനെ ഞാൻ വെറുതെ എന്തോക്കെയോ ചെയ്തു പോയല്ലോന്ന് ഓർത്തെ……. എനിക്ക് പേടിയാ ഏട്ടാ ഇതൊക്കെ വലിച്ചു കൂട്ടിയ ആയുസ്സ് കൊറയും….. ഏട്ടന് അങ്ങനെ എന്തേലും പറ്റിയ പിന്നെ ഈ നന്ദന ജീവിച്ചിരിക്കൂല്ല ……. “”””

Leave a Reply

Your email address will not be published. Required fields are marked *