ഞാൻ മെല്ലെ അടഞ്ഞ് കെടന്ന ഡോറിൽ തള്ളി……ഒരുമാതിരി പ്രേത സിനിമേലൊക്കെ കാണുമ്പോലെ അത് ചീവീടിനെ പോലെ ശബ്ദമൊണ്ടാക്കി കൊണ്ട് തൊറന്നു……. ഇവളാര് കള്ളിയങ്കാട്ടു നീലിയോ ഇമ്മാതിരി ഹൈപ്പ് കൊടുക്കാൻ…..റൂമിൽ ഒരു തരി വെളിച്ചം പോലുമില്ല…. ഇനി കെടന്നൊറങ്ങിയോ…….. ഏയ് അങ്ങനെ ഒറങ്ങുവോ…..
ഞാൻ ഉള്ളിൽ കേറി ലൈറ്റിന്റെ സ്വിച്ചമർത്തി……… ആാാ ദേ ഇരിക്കുന്ന് കോപ്പത്തി കട്ടിലിൽ….. തലയും കുനിച്ച് മുട്ടുകൾ മടക്കി കൈകൊണ്ട് അവയെ കൂട്ടിപിടിച്ചിട്ടുണ്ട്………
“”നിനക്ക് കഴിക്കാൻ ഒന്നും വേണ്ടെ…….??? “”
ഞാൻ അവൾക്കരികിലേക്ക് ബെഡിലേക്ക് ഇരുന്നോണ്ട് ചോദിച്ചു…… എവടെ അത് കേട്ടതായിട്ട് പോലും അവൾ കാണിച്ചില്ല………
നന്ദനേ നിന്നോട ഞാൻ ചോദിച്ചെ…….!!!!!
ഇത്തിരി ഒറക്കെ ഞാൻ ചോദിച്ചതും അവൾ ഞെട്ടിപ്പിടഞ്ഞ് ബെഡിൽ നിന്നും ഏറ്റു…. അത് കണ്ടതും ഞാനും ഒന്ന് ഭയക്കാണ്ടിരുന്നില്ല……. പ്രാന്തായോ ഭഗവാനെ……..
ഇതും ആലോയ്ച്ച് അവള്ടെ മുഖത്തേക്ക് നോക്കിയ എന്റെ ചങ്കിൽ ഒരു കൊളുത്തിവലി പോലെ തോന്നി….. എന്നെ എന്നും കൊതിപ്പിച്ച ആ കരിംകൂവള മിഴികൾ രണ്ടും ചൊവന്ന് ചെറിപഴം പോലെ……..എണ്ണ കറുപ്പിച്ച മുടിയാകെ അലംകോലമായി പാറി പറന്ന് കെടക്കുന്നു….. തത്ത ചുണ്ടുകൾ വിറക്കുന്നുണ്ട്……. കവിളുകൾ രക്തം വറ്റിയ കണക്കെ നിർജീവമായി……..