ഹൃദയം നിറയെ നീ 💗[ᴊᴀᴄᴋ ꜱᴩᴀʀʀᴏᴡ]

Posted by

 

 

 

 

ഇത്രയും പറഞ്ഞ് ഞാൻ ഫോൺ കട്ട്‌ ആക്കി….

 

 

എടാ…!!

 

 

സൗണ്ട് കേട്ട് തിരിഞ്ഞ് നോക്കിയപ്പോ തള്ളയാണ്….

 

 

എന്നാ???

 

 

 

ഞാനും തെരക്കി തിരിച്ച്…….

 

 

 

“”നീ കഴിക്കുന്നില്ലെ……. അവൾക്ക് തലവേനയാ വേണ്ടാന്ന് പറഞ്ഞല്ലോ….. നീയെന്താ എന്റെ കൊച്ചിനെ ചെയ്തെ.. “”

 

 

 

ഏഹ് തലവേനയൊ……. അവൾക്കോ…. അവൾക്ക് വേണ്ടാന്നൊ….. അസംഭവ്യം……. ആട്ടിങ്കാട്ടം എടുത്ത് പോപ്പിൻസ് ആഹ്ന്ന്ന് പറഞ്ഞ തിന്നുന്ന മൊതലാണ് ഓള് അപ്പോഴാ ഓൾക്ക് ഫുഡ്‌ വേണ്ടാത്തെ….. ഇന്നലെ റിസപ്ഷൻ നടക്കുമ്പോ അവള്ടെ ഫ്രോക്കിന്റെ ഉള്ളിൽ ഞാൻ കണ്ടതാ ചിക്കന്റെ പീസ്…….. എന്നിട്ട് എന്നെ നോക്കി ഒരു ഡയലോഗും “”വെശന്നിട്ടല്ലേടാ “”ന്ന് ഉഫ്ഫ്..

 

 

 

“നീ നിന്ന് വട്ടം തിരിയാണ്ട് അവളെ വിളിച്ചോണ്ട് വന്നെ “”

 

അമ്മ എന്നെ നോക്കി പറഞ്ഞു…

 

 

 

അവള് വേണേൽ കഴിച്ചോളും…!!

 

ഞാനും ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞോണ്ട് കൈ കഴുകാനായ് പോയി..

 

 

അവളെ വിളിച്ചോണ്ട് വന്നില്ലേൽ ഇന്ന് നീയും പട്ടിണി ആയിരിക്കും…

 

 

 

പോരാളി എന്നെ നോക്കി പുതിയ ഉത്തരവെറക്കി… ഇനി പറഞ്ഞിട്ട് കാര്യം ഇല്ല…. ഞാൻ നെലത്ത് രണ്ട് ചവിട്ടും ചവിട്ടി റൂമിലേക്ക് വിട്ടു……

 

ഡോറ് നോക്കുമ്പോ ചാരി കിടപ്പിണ്ട്…..ഈശ്വരാ തൂങ്ങി ചത്തോ ഇനി….. ഏയ് ചാവുന്നേന്റെ മുന്നേ എന്തായാലും ഓളെന്നെ കൊല്ലും എന്നിട്ടേ ചാവൂ…..

Leave a Reply

Your email address will not be published. Required fields are marked *