ഞാൻ ദേഷ്യം അഭിനയിച്ചോണ്ട് പറഞ്ഞ് കയ്യിൽ ഇണ്ടാർന്ന സിഗരറ്റ് പെട്ടി ബെഡിലേക്ക് വലിച്ചെറിഞ്ഞോണ്ട് വാതിലും തള്ളി തൊറന്ന് പൊറത്തേക്ക് പോയി…. പോണ പോക്കിൽ അവളെ ഒന്ന് തിരിഞ്ഞ് നോക്കി……ആദ്യം അന്യനെ (സിനിമ ) പോലെ വന്നവൾ ഇപ്പൊ അംബിയെ പോലെ നിക്കുന്ന കണ്ടപ്പോ….. ഉള്ളിൽ ചെറിയൊരു സുഖം തോന്നി….. ഹാാാ…….
എന്നിട്ട് ഞാൻ നേരെ താഴേക്ക് പോയി…… കേറി വന്നപ്പോ പത്രം വയ്യിച്ചോണ്ടിരുന്ന അച്ഛനെ അന്നേരം കണ്ടില്ല…… “”ഏഹ് ഇങ്ങേര് പരീക്ഷക്ക് പോയോ “”
ഹാ എവടേലും പോട്ടെ ഞാനെന്തിനാ അതൊക്കെ ആലോയ്ച്ച് എന്റെ സമയം കളയുന്നെ…..
ആദ്യം ആഹ് കഴുവേറീനെ വിളിക്കണം…. ഇത്രേം നേരം അവള്ടെ മുന്നിൽ നിന്ന് വെള്ളം കുടിച്ചേന് ആഹ് തെണ്ടിയാ കാരണം…… എന്നാൽ വിളിക്കാൻ ഫോൺ അന്വേഷിച്ചപ്പോൾ ആഹ്ണ് ഞാൻ ആഹ് കാര്യം മനസ്സിലാക്കിയത്…… ഫോൺ മുറിയിൽ കുത്തി ഇട്ടേക്കുവാണ്……. ഓ ഷിറ്റ്…. അതിനി എടുക്കാൻ പോണല്ലോ…..
അയ്യോ ഇനി ഞാൻ അവളെ വഴക്ക് പറഞ്ഞ ദേഷ്യത്തിൽ ഓള് വല്ല കടും കയ്യും….എന്റെ ദേവീന്ന് വിളിച്ചോണ്ട് തിരിഞ്ഞ് ഒറ്റ ഓട്ടം റൂമിക്ക്…… ഡോറിന്റെ അടുത്തെത്തിയതും ഉള്ളിലേക്ക് ഞാൻ എത്തി നോക്കി…. കക്ഷി കട്ടിലിൽ എന്തോ അലോയ്ച്ച് ഇരിപ്പിണ്ട്…….ഹോ ചത്തിട്ടില്ല……ഇതിനുമാത്രം അലോയ്ക്കാൻ ഇവളാരാ ഐസക്ക് ന്യൂട്ടണോ…….
ഞാൻ കൊറച്ച് ഗൗരവം മുഖത്ത് വരുത്തിക്കൊണ്ട് ഉള്ളിലേക്ക് കേറി……….എന്റെ വരവ് കണ്ടതും സീലിങ്ങും നോക്കി ആലോയ്ച്ചിരുന്നവൾ എന്നെ തന്നെ ചുഴിഞ്ഞ് നോക്കി….