“”ക….. ക… കൈ…. കൈ “”
കഴുത്തിലെ പിടി മുറുകിയപ്പോ ഞാൻ അവളെ ദയനീയതയോടെ നോക്കി പറയാൻ ശ്രെമിച്ചു…..
“”നീയെന്താ ക കാ കി കീ പാടുവാണോ..???
വീണ്ടും അവൾക്ക് ദേഷ്യം…. ദൈവമെ ഇതിന് ശെരിക്കും വട്ടാണോ…….ഇതൊക്കെ എല്ലാം കൂടെ ആയപ്പോ എനക്കും ചെറുതായിട്ട് ദേഷ്യം ഒക്കെ വരുന്നിണ്ട്… ബട്ട് ഇവളോട് വല്ലോം പറഞ്ഞാൽ ഇവളെന്നെ വല്ലോം ചെയ്യും അതോണ്ട് നൈസിന് ഇത് ഡീൽ ചെയ്യണം…..
“””കയ്യെടുക്കടി മൈരെ ആദ്യം കഴുത്തീന്ന്… എന്നിട്ട് തൊലിക്ക്……. കൊങ്ങക്ക് കുത്തി പിടിച്ചതും പോര എന്നിട്ട് വായില് പഴാണോന്ന്…… ആടി പഴാ എന്തേ കൂടുതല് എന്റടുത്ത് കളിക്കാൻ വരല്ലെ മോന്ത അടിച്ച് ഞാൻ പൊട്ടിക്കും…. “””
അവള്ടെ കയ്യും തട്ടി മാറ്റി ഒറ്റ ശ്വാസത്തിൽ ഒളിംബിക്സ് ജയ്ച്ച പോലെ ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു………
അത് ശെരിക്കും കൊണ്ടിട്ടുണ്ട്…..
ഇത്രയും നേരം എന്നെ കൊല്ലാൻ ഒള്ള ദേഷ്യത്തോടെ നിന്ന പെണ്ണിന്റെ മുഖത്തെ ചോരയൊക്കെ വറ്റി ഒരുമാതിരി ആയിട്ടിണ്ട്……പണ്ടും ഞാൻ ദേഷ്യപ്പെട്ടാൽ അവൾ പെട്ടന്ന് ഡൌൺ ആവും….. നല്ല പേടിയും ആഹ്ണ് എന്നെ ആഹ് സമയത്ത്……. അതാണെന്റെ തുറുപ്പ് ചീട്ടും…..
“”നീ പൊക്കെ നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല ആദ്യം കാര്യം മനസ്സിലാക്കീട്ട് വാ……. എന്നിട്ട് ഇണ്ടാക്ക് ഇതൊരു മാതിരി…… “”