കുറച്ചു നേരത്തെ മൗനം ആ മുറിയിൽ നിറഞ്ഞു.
“ലക്ഷ്മി മോളെ നടുക്ക് കിടത്തി കിടന്നോളൂ.”
മറുപടിയൊന്നും ഇല്ലെന്ന് കണ്ട് അതു മാത്രം പറഞ്ഞ് അയാൾ പുറത്തേക്കു പോയി.
ലക്ഷ്മി ഒരു നിമിഷം ആലോചനയിലാണ്ടു..
പിന്നീട് എല്ലാം തന്റെ വിധിയെന്ന് സ്വയം പഴിച്ച് അവൾ ഉറങ്ങി കിടന്ന മോളെ ആ കട്ടിലിന്റെ നടുക്ക് കിടത്തി അവളും കിടന്നു.
സമയം ഇഴഞ്ഞു നീങ്ങി… എത്ര ശ്രമിച്ചിട്ടും അവൾക്ക് ഉറങ്ങാൻ സാധിച്ചില്ല.
കണ്ണുകൾ അടക്കുമ്പോളെല്ലാം അമ്മ അവളോട് പറഞ്ഞ വാക്കുകൾ അവളുടെ ഉള്ളിൽ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരുന്നു.
“എന്നാലും മകന്റെ ഭാര്യയായ, അവന്റെ കുഞ്ഞിന്റെ അമ്മയായ എന്നോട് ” അമ്മക്ക് എങ്ങനെ ഇങ്ങനെയൊരു ആവിശ്യം മുന്നോട്ട് വയ്ക്കാൻ കഴിഞ്ഞുയെന്ന് അവൾക്ക് ഒരു എത്തും പിടികിട്ടിയില്ല.
ആ വാക്കുകൾക്കും അപ്പുറം തന്റെ ഭർത്താവിന്റെ വാക്കുകളാണ് അവളെ ഞെട്ടിച്ചു കളഞ്ഞത്.
അമ്മ പറഞ്ഞതെല്ലാം കരഞ്ഞു പറഞ്ഞത്തിനു ശേഷം അപ്പുറെ നിന്ന് ഒരനക്കവും കേൾക്കാതെ വന്നപ്പോൾ അവൾചോദിച്ചു….
“സൂരജേട്ടാ കേൾക്കുന്നില്ലെ….? എന്താ ഒന്നും പറയാത്തെ…. “ലക്ഷ്മിയുടെ തൊണ്ടയിടറി.
“ഞാൻ എന്തു പറയാനാ ലക്ഷ്മി?”
“അമ്മയുടെ സ്വഭാവം നിനക്കറിയാമല്ലോ?”
ഇത്രയും ഗൗരവമുള്ള കാര്യം പറഞ്ഞിട്ടും സൂരജിന്റെ നിസാരംമട്ടുള്ള മറുപടി അവളെ കൂടുതൽ ദേഷ്യത്തിലാക്കി.
“ഓഹോ…. അപ്പൊ നിങ്ങളും കൂടി അറിഞ്ഞുകൊണ്ടുള്ള ഏർപ്പാടണോ ഇതൊക്കെ… “പറഞ്ഞതും അവളൊന്ന് ഏങ്ങി പോയിരുന്നു.