വെടിക്കെട്ട് കഴിഞ്ഞതോടെ ലൈറ്റ് എല്ലാം തെളിഞ്ഞു. ആളുകൾ എല്ലാം പോയി തുടങ്ങിയിരുന്നു. ഞങ്ങൾ അല്പം മാറി നിന്നുകൊണ്ട് അമൽ കിടക്കുന്ന സ്ഥലത്തേക്ക് നോക്കി നിന്നു.
അപ്പു : എടാ ചെക്കൻ ചത്തോ….അനങ്ങുന്നില്ലലോ….
ഞാൻ : എങ്ങനെ അനങ്ങാനാ അവന്റെ കൈയും കാലും അല്ലെ അടിച്ചോടിച്ചത്.
നന്ദു : ഡാ നോക്ക് ഒരുത്തൻ കണ്ട്….
നോക്കിയപ്പോൾ അമലിന്റെ കൂടെയുള്ള ഏതോ ഒരുത്തൻ ആണെന്ന് തോന്നുന്നു. അവൻ അവനെ കണ്ടതും മറ്റുള്ള അവന്റെ ഫ്രണ്ട്സിനെയും കൂട്ടികൊണ്ട് വന്ന് നാട്ടുകാരും അവന്റെ കൂട്ടുക്കാരും കൂടെ അമലിനെയും എടുത്ത് ഒരു കാറിൽ കേറ്റി കൊണ്ടുപോയി.
നന്ദു : ഹാവു…അങ്ങനെ ആ മൈരന്റെ കാര്യത്തിൽ തീരുമാനമായി
ഞാൻ :എടാ…. ഇത് കൊണ്ടൊന്നും അവന്റെ അവരാഥിതം നിർത്തില്ല മുറിവും ചതവും ഒക്കെ മാറിയാൽ അവൻ വീണ്ടും വരാൻ ചാൻസ് ഉണ്ട്. പക്ഷെ അതിന് മിനിമം ഒരു നാലഞ്ചു മാസം പിടിക്കും ആ സമയം കൊണ്ട് അവനെ മുഴുവനായും ലോക്ക് ചെയ്യാനുള്ള വഴി കണ്ടെത്തണം.
അപ്പു :. മ്മ്മ് നീ പറഞ്ഞത് ശെരിയാണ് അവനു അവസാനമായി ഒരു പണി കൂടെ കൊടുക്കണം ഒരു എട്ടിന്റെ പണി….
ഞാൻ : എട്ടിന്റെ അല്ല പതിനാറിന്റെ പണി ലോഡിങ്ങാണ്….
നന്ദു : സെറ്റ്… എടാ അമലേ വീ ആർ വെയ്റ്റിംഗ്….
അപ്പു : എന്നാ നമ്മുക്ക് തെറിച്ചാലോ..
ഞാൻ : ഓക്കേ….
അങ്ങനെ ഞങ്ങൾ അവിടുന്ന് നേരെ വീട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തിയതും നടന്ന കാര്യം മുഴുവനും ശൈലജന്റിയെ വിളിച്ചു പറഞ്ഞ ശേഷം ബെഡിലേക്ക് ചാടി ഒറ്റ കിടപ്പായിരുന്നു.