നന്ദു : മ്മ്മ്…
ഞാൻ : ആദ്യം ലൈറ്റ് ഓഫാക്കുന്നതിന്റെ തൊട്ട് മുന്നേ ഞാനും നന്ദുവും അവന്റെ അരികിലായി നിൽക്കും.
അപ്പു : എന്നിട്ട്….
ഞാൻ : എന്നിട്ട് ലൈറ്റ് ഓഫായ സ്പോട്ടിൽ ഞാനും ഇവനും കൂടെ അവനെ പിടിച്ച് വാ പോത്തി അവൻ ഇപ്പോൾ നിൽക്കുന്ന ഷെഡ് കെട്ടിയ കടയുടെ പുറകിലോട്ട് കൊണ്ട് വരും. ലൈറ്റ് ഓഫായി വെടിക്കെട്ട് തുടങ്ങി കഴിയുന്നത് വരെ ഒരു കുട്ടിയും അവിടെക്ക് ശ്രദ്ധിക്കില്ല ആ സമയത്ത് അവന്റെ കൈയോ കാലോ എന്താന്ന് വച്ചാൽ അടിച്ച് ഓടിച്ചേക്കാം.
നന്ദു : അത് കിടുക്കി….
അപ്പു : ഇനി എത്ര മിനിറ്റ് ഉണ്ട്….
ഞാൻ : ഇനിയും പത്തുമിനിറ്റ് ഉണ്ട്…
നന്ദു : എന്നാ വാ ഒന്ന് കത്തിക്കാം ഒന്ന് പവറാവട്ടെ….
അങ്ങനെ സിഗരറ്റ് വലിച്ചോണ്ടിരിക്കുമ്പോൾ കടകളിലെ ലൈറ്റ് മുഴുവനും ഓഫാക്കണം എന്ന അനൗൺസ്‌മെന്റ് വന്നത്.
അതോടെ ഞാനും നന്ദുവും മെല്ലെ അമൽ കാണാതെ അവന്റെ പിറകിലായി നിന്നു. അപ്പു ആണെങ്കിൽ അവനെ അടിക്കാനുള്ള വടിയോ കമ്പിയോ മറ്റോ എടുക്കാൻ പോയി.
പെട്ടെന്ന് എല്ലാ ലൈറ്റും ഓഫായി ആ സ്പോട്ടിൽ ഞാൻ അമലിന്റെ വാ പൊത്തി പിടിച്ചു. നന്ദു അവന്റെ കൈ പിറകിലോട്ട് കൊണ്ട് വന്ന് ലോക്ക് ചെയ്തു. എന്നിട്ട് നേരെ അവനെ കടയുടെ പിറകിലോട്ട് കൊണ്ടുവന്ന് അവന്റെ വായിൽ തുണി തിരുകി ഞങ്ങൾ അടി തുടങ്ങി. അപ്പോൾ തന്നെ വെടിക്കെട്ടും തുടങ്ങി. അമ്പലത്തിൽ വെടികെട്ടു തുടങ്ങുന്നതിനു മുൻപ് തന്നെ ഞങ്ങൾ അമലിന്റെ മേൽ ഞങ്ങളുടെ വെടിക്കെട്ട് തുടങ്ങി കഴിഞ്ഞിരുന്നു.
അപ്പു എവിടെ നിന്നോ ഒരു വടി എടുത്ത് കൊണ്ട് വന്ന് അവന്റെ രണ്ട് കാലിലും മാറി മാറി അടിക്കാൻ തുടങ്ങി. ഞാനവന്റെ കൈ പിറകിലോട്ട് കൊണ്ട് വന്ന് ഒറ്റ ഓടിക്കൽ ഓടിച്ചു. വെടിക്കെട്ട് കഴിയുന്ന വരെ ഞങ്ങൾ മാറി മാറി അവന്റെ മേൽ പെരുമാറി. അവസാനം നന്ദു അവന്റെ സാധനതിന്നിട്ട് ഒരു ചവിട്ട് കൊടുത്തതും ലൈറ്റ് എല്ലാം ഓണായി. അതോടെ ഞങ്ങൾ മൂന്നുപേരും ആ ഏരിയയിൽ നിന്നും എസ്‌കേപ്പ് അടിച്ചു.