അഞ്ചന : ഞാനോ… എപ്പോ…
ഞാൻ : മ്മ്മ്…. വേണ്ട വിട്ടുകള…. ഞാൻ വെറുതെ ചോദിച്ചതാണ്…
അതും പറഞ്ഞ് ഞാൻ മുഖം തിരിച്ചു
അഞ്ചന : ശെരിയാ കരഞ്ഞിരുന്നു….
ഞാൻ : എനിക്ക് മനസ്സിലായി
അഞ്ചന : മ്മ്മ്….
ഞാൻ : അമൽ ആണോ റീസൺ….
ഞാനത് ചോദിച്ചതും അവൾ തല താഴ്ത്തി എനിക്ക് മറുപടി തന്നു.
അഞ്ചന : അതെ…
ഞാൻ : നിങ്ങൾ തമ്മിൽ റിലേഷൻ ആണോ….
അഞ്ചന : ആയിരുന്നു ഇപ്പോൾ അല്ല..
ഞാൻ : അത് എന്തേയ്…
അഞ്ചന : അത്….. ഞാൻ പോട്ടെ… പിന്നെ കാണാം…
ഞാൻ അവന്റെ കാര്യം ചോദിക്കുമ്പോഴും താല്പര്യം ഇല്ലാത്ത രീതിയിൽ ആയിരുന്നു അവളുടെ മറുപടി. അതിനർത്ഥം അവൾക്ക് അവനോട് എന്തോ ദേഷ്യമുണ്ടെന്ന് എനിക്ക് മനസ്സിലായി.
ഞാൻ : ഓഹ്….എന്നാ പൊക്കോ… ഞാൻ ജസ്റ്റ് ചോദിച്ചെന്നൊള്ളു…. പേഴ്‌സണൽ ആവും അല്ലെ വേണ്ട… എന്നാ ശെരി പിന്നെ എന്നെങ്കിലും കാണാം….
ഞാനത് പറഞ്ഞ് തിരിഞ്ഞതും അവളെന്റെ കൈയിൽ കയറി പിടിച്ചു.
ഞാൻ നോക്കുമ്പോൾ അവളുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു. അത് കണ്ടതും ഞാൻ അവളുടെ കൈപിടിച്ച് അപ്പുറത്തോട്ട് മാറി നിന്നു.
ഞാൻ : താൻ എന്തിനാടോ കരയുന്നത്….
അവൾ കരയുന്നത് അല്ലാതെ ഒന്നും മിണ്ടിയില്ല.
ഞാൻ : എടോ… കരയല്ലേ ആരെങ്കിലും കാണും പ്ലീസ്….
അങ്ങനെ അവൾ ടവൽ എടുത്ത് മുഖം ഒക്കെ തുടച്ചു.
ഞാൻ : എന്താടോ പ്രശ്നം… പറ എന്നെ കൊണ്ട് കഴിയുന്നത് ആണെങ്കിൽ ഞാൻ പരിഹരിക്കാം…
അഞ്ചന : അത് എനിക്ക് പറയാൻ ബുദ്ധിമുട്ട് ഉണ്ട്…. പക്ഷെ എന്റെ മനസ്സ് പറയുന്നു എല്ലാം നിന്നോട് പറയാൻ..