അപ്പു : എടാ ഇതാണ് അഞ്ചന നമ്മുടെ കൂടെ ഏഴാം ക്ലാസ്സ് വരെ പഠിച്ചതാണ്….
ഞാൻ : അഞ്ചനാ….?
നന്ദു : എടാ നിനക്ക് നമ്മുടെ പഴയ കണക്ക് മാഷ് രാജൻ സാറിനെ ഓർമ്മയുണ്ടോ എപ്പോൾ കണ്ടാലും നിന്നെ തല്ലുന്ന മാഷ്, അങ്ങേരുടെ മകളാണ് അഞ്ചന…
ഞാൻ : ഓ മനസിലായി….. അഞ്ചന… പെട്ടെന്ന് കണ്ടപ്പോൾ ഓർമ്മ കിട്ടിയില്ല…
അഞ്ചന : ഓഹോ…
ഞാൻ : അച്ഛന് സുഖമല്ലേ….
അഞ്ചന : ഓ… സുഖം…
ഞാൻ : ഇപ്പോഴും കുട്ടികളെയൊക്കെ അടിച്ച് പഠിപ്പിക്കാറുണ്ടോ….
അഞ്ചന : അച്ഛൻ റിട്ടയാറായിട്ട് മൂന്ന് കൊല്ലമായി…
ഞാൻ : ഓഹ്….
അഞ്ചന : മ്മ്മ്…….എന്താ എല്ലാവരും കിടന്ന് ആടുന്നുണ്ടല്ലോ…
ഞാൻ : ഉത്സവം ഒക്കെ അല്ലെ ഒന്ന് ആഘോഷിച്ചതാണ്…
അഞ്ചന : ആഹാ…. ആ സ്മെല് അടിച്ചപ്പോൾ മനസ്സിലായി….
അതിനിടക്ക് ഒരു കിടിലം പെൺകുട്ടിയെ കണ്ടപ്പോൾ അവളെ സൂം ചെയുവായിരുന്നു അപ്പുവും നന്ദുവും.
അപ്പു : എടാ ഒരു മിനിറ്റ് ഇപ്പോ വരാം…. വാടാ… നന്ദു…..
ഞാൻ : മ്മ്മ്….
അഞ്ചന : കോഴികൾ പണി തുടങ്ങി….
ഞാൻ : ( ചിരിച്ചുകൊണ്ട് ) അവർ എൻജോയ് ചെയ്യട്ടെ….
അഞ്ചന : മ്മ്മ്…
അങ്ങനെ രണ്ടുങ്കല്പിച്ച് ഞാൻ അവളോട് അമലിന്റെ കാര്യം ചോദിക്കാൻ തീരുമാനിച്ചു.
ഞാൻ : ഞാൻ ഒരു കാര്യം ചോദിക്കട്ടെ…..
അഞ്ചന : പിന്നെന്താ ചോദിച്ചോ…
ഞാൻ : താൻ എന്തിനാ കരഞ്ഞത്…
ഞാനത് ചോദിച്ചതും അവളുടെ മുഖം മാറുന്നത് ഞാൻ കണ്ടു. അവളുടെ കണ്ണുകൾ വേഗത്തിൽ അടച്ചും തുറന്നും കൊണ്ടിരുന്നു. അവളുടെ മുഖം ഞാൻ ശ്രെദ്ധിച്ചു അവൾക്ക് എന്നോട് എന്തോ പറയണം എന്ന് ഉണ്ട് പക്ഷെ അതിന് കഴിയുന്നില്ല.