പറഞ്ഞിട്ട് ദേവദൂതൻ മധുമിതയെ നോക്കി…
അതാണ് ശരി എന്ന അർത്ഥത്തിൽ മധുമിത ശിരസ്സിളക്കി…
“”ലുക്ക് റൈറ്റർ……”
മധുമിത കബനീനാഥിനെ നോക്കി…
“ നാനിപ്പോൾ ഫ്രീയാണ്… എനിക്കിപ്പോൾ ആരെയും സന്തോഷിപ്പിച്ചു കൂടെ നിറുത്തേണ്ട കാര്യമില്ല… സൊ എല്ലാം തുറന്ന് തന്നെ എളുതണം… “
“” അതൊക്കെ വലിയ………..””
പറഞ്ഞു വന്നതിലെ അബദ്ധം മനസ്സിലാക്കിയതും കബനി ഒന്നു നിർത്തി…
“”യെസ്………..”
പറഞ്ഞു കൊണ്ട് മധുമിത ചെയറിൽ നിന്ന് അല്പം മുന്നോട്ടാഞ്ഞു…
എത്ര ശ്രമിച്ചിട്ടും അവരുടെ മാറിലേക്ക് നോക്കാതിരിക്കാൻ അയാൾക്ക് കഴിഞ്ഞില്ല…
“ നിങ്ങളിപ്പോൾ പറഞ്ഞു വന്നത് എനിക്ക് മനസ്സിലായി… അതാണ് എല്ലാവരും മനസ്സിൽ കരുതിയിരിക്കുന്നതും എന്നെനിക്കറിയാം… ബട്ട്………. “
മധുമിത ഒന്നു നിർത്തി…
അവർ അഭിനയിച്ച സിനിമയിലെ ഭാവംതന്നെ, അവരുടെ മുഖത്തേക്ക് തള്ളിക്കയറി വരുന്നത് കബനീനാഥ് ശ്രദ്ധിച്ചു…
“” ആർക്കുമറിയാത്ത ഒരു മധുമിതയുണ്ട്… ഒരാളൊഴികെ ആരും മനസ്സിലാക്കാനോ അറിയാനോ ശ്രമിക്കാത്ത ഒരു മധുമിത…””
മധുമിത കുഷ്യൻ ചെയറിൽ നിന്ന് എഴുന്നേറ്റു…
അവരുടെ മുഖഭാവം തങ്ങൾ കാണാതിരിക്കാനാണെന്ന് കബനീനാഥ് ഊഹിച്ചു……
“ എനിക്കിനി ഒന്നും നേടാനില്ല… ഒന്നും നഷ്ടപ്പെടാനുമില്ല… നഷ്ടപ്പെട്ടത് തിരിച്ചു കിട്ടാനും പോകുന്നില്ല… “
അവർ കൈകൾ മുന്നിൽ കെട്ടി തിരിഞ്ഞു…
ശിലയിൽ തീർത്ത പിന്നഴക് കബനീനാഥ് ഒരു നിമിഷം ശ്രദ്ധിച്ചു…
“” ഏതായാലും ഒരിക്കൽ മരിക്കും………. അതിനു മുൻപ് ഒരാളെ എനിക്കിതെല്ലാം ബോധിപ്പിക്കണം… അത്രമാത്രം…”
കബനീനാഥ് ദേവദൂതനെ ഒന്നു നോക്കി…