ദേവദൂതനും കബനീനാഥിനൊപ്പം പിൻസീറ്റിലേക്കാണ് കയറിയത്…
“” യാത്ര എങ്ങനെ…….?””
കാർ റോഡിലേക്കു കയറിയതും ദേവദൂതൻ ചോദിച്ചു…
“” സുഖം……….”
ഒറ്റ വാക്കിൽ കബനി മറുപടി കൊടുത്തു…
“ മാഡം കുറച്ചു കഴിയും എത്തുമ്പോൾ… കബനി ഒന്നു ഫ്രഷായി ഉറങ്ങിയെഴുന്നേൽക്കുമ്പോൾ എത്തിയിരിക്കും……….”
“” കുഴപ്പമില്ല… …. “
കബനീനാഥ് സീറ്റിലേക്ക് പുറം ചാരി…..
“” ഫ്ലാറ്റ് കലൂരാണ്… അവിടെ വെച്ച് മീറ്റ് ചെയ്യാമെന്നാണ് മാഡം പറഞ്ഞത്… “”
ദേവദൂതൻ ഒന്നിളകിയിരുന്നു…
കബനീനാഥ് അതിനു മറുപടി പറഞ്ഞില്ല…
റോഡിൽ വാഹനങ്ങൾ കുറവായിരുന്നു…
ഭാരം വലിച്ചു പോകുന്ന ട്രക്കുകളായിരുന്നു ഏറെയും…
ഫ്ലാറ്റിനു മുന്നിൽ കാർ വന്നു നിന്നു…
സെക്യൂരിറ്റി ഗേയ്റ്റു തുറന്നതും ഡ്രൈവർ കാർ അകത്തേക്ക് കയറ്റി… ….
ദേവദൂതനാണ് ആദ്യം ഡോർ തുറന്നു പുറത്തിറങ്ങിയത്…
മറുവശത്തുകൂടി കബനീനാഥും ഇറങ്ങി..
ലിഫ്റ്റിനു നേരെ ദേവദൂതൻ പതിയെ നടന്നതും കബനീനാഥും അയാൾക്കു പിന്നിലെത്തി…
“ മാഡത്തിന്റെ ഫ്ലാറ്റ് തന്നെയാണ്… വർഷം കുറേയായി…… “
ലീഫ്റ്റിറങ്ങി , മുറിയുടെ നേർക്ക് നടക്കുന്നതിനിടയിൽ ദേവദൂതൻ പറഞ്ഞു.
“ ഇവിടെ എല്ലാത്തിലും താമസക്കാരൊന്നുമില്ല……”
അയാൾക്കൊപ്പമെത്താൻ കബനീനാഥിന് അല്പം ബുദ്ധിമുട്ടേണ്ടി വന്നു…
“ താങ്കളെത്രകാലമായി മാഡത്തിന്റെ കൂടെ… ?””
കബനീനാഥ് ചോദിച്ചു…
“ കൃത്യമായിട്ട് ഓർമ്മയൊന്നുമില്ല…… “
പാന്റ്സിന്റെ കീശയിൽ കിടന്ന ചാവിയെടുത്ത് ദേവദൂതൻ വാതിൽ തുറക്കുന്നതിനിടയിൽ പറഞ്ഞു…
കബനീനാഥും അയാൾക്കു പിന്നാലെ മുറിക്കകത്തേക്ക് കയറി..