അപ്പോൾ കുത്തിയൊലിച്ചു പോകേണ്ടവർ ഉണ്ടാകാം…
മുഖംമൂടി അഴിയുന്നവരും ഉണ്ടാകാം…
അതവരുടെ കർമ്മഫലം…
അതിൽ കബനീനാഥിന് റോളില്ല…
“ എന്റെ നമ്പർ ദേവ് തരും… മറ്റൊരാളുടെ മുൻപിൽ ഇങ്ങനെ നിൽക്കാനോ കരയുവാനോ എനിക്ക് ആഗ്രഹമില്ല…”
പിൻ തിരിയാതെ തന്നെ മധുമിത പറഞ്ഞു…
അതാണ് സൗകര്യമെന്ന് കബനീനാഥിനും തോന്നി…
“ താങ്കൾ എഴുതുന്നത് എനിക്ക് ഫോർവേഡ് ചെയ്യണം… മൂന്നാമതൊരാൾ ഇതറിയുന്നത് പബ്ളിഷ് ചെയ്ത ശേഷം മാത്രം… …. “
മറ്റൊരു സിനിമയിലെ ഭാവത്തോടെ മധുമിത തിരിഞ്ഞു നോക്കി പറഞ്ഞത് ദേവദൂതന്റെ മുഖത്തു നോക്കിയായിരുന്നു…
“” ക്യാഷ് , മറ്റു സൗകര്യങ്ങൾ എല്ലാം ദേവ് റെഡിയാക്കും… നമ്മളിനി അടുത്ത കാലത്ത് നേരിൽ കാണാൻ വഴിയില്ല…””
കബനീനാഥ് തല കുലുക്കി…
“” ദേവ്………..””
മധുമിത പതിയെ വിളിച്ചു…
സെറ്റിയിൽ നിന്ന് ദേവദൂതൻ എഴുന്നേറ്റു…
“” എല്ലാം വൺലൈൻ ഞാൻ എഴുതിയിട്ടുണ്ട്… അത് തിരക്കഥയൊക്കെ വായിച്ചിട്ടുള്ള പരിചയം വെച്ച്… “
മധുമിത ഒന്നു ചിരിച്ചു…
“” മറക്കാൻ പറ്റാത്ത കുറേ ആളുകൾ , അവരുടെ നെയിം, എല്ലാമതിലുണ്ട്…നിങ്ങളെഴുത്… ഞാൻ കറക്റ്റ് ചെയ്ത് പറഞ്ഞോളാം..””
മധുമിത ദേവദൂതന്റെ കയ്യിൽ നിന്നും ഫയൽ വാങ്ങി, കബനീനാഥിനു നേരെ നീട്ടി…
“നിങ്ങളിതൊരു കഥയായി മാത്രം കണ്ടാൽ മതി… അതായത് എന്നെ വെറുക്കരുത് എന്ന് സാരം… …. “
മധുമിത പുഞ്ചിരിച്ചു…
“” ഓകെ മാഡം…””
കബനി എഴുന്നേറ്റ് ഫയൽ കൈ നീട്ടി വാങ്ങി…
“” നമുക്ക് പോയേക്കാം ദേവ്………. “
പെട്ടെന്ന് ഓടിയൊളിക്കാൻ എന്നപോലെ മധുമിത പറഞ്ഞു…
“” പോകാം…”
ദേവദൂതൻ കബനീനാഥിനെ നോക്കി…