ഇപ്പോൾ സമയം രണ്ട് മണി… നട്ടുച്ച..
കുറേ നേരമായി അന്തരീക്ഷം മൂടിക്കെട്ടി നിൽക്കുകയാണ്.. ഇപ്പോൾ മഴ പെയ്തേക്കുമെന്ന് തോന്നാൻ തുടങ്ങിയിട്ട് നേരം കുറച്ചായി..
സ്നേഹ ബെഡിലേക്ക് കിടന്നതും മഴ ആർത്തലച്ച് പെയ്യാൻ തുടങ്ങി.. നല്ല കലിപ്പൻ മഴ…
മഴയെ പ്രണയിച്ചിരുന്ന സ്നേഹ ചാടിയെഴുന്നേറ്റു..
മറ്റാരേയും പ്രണയിക്കാൻ ഇത് വരെ അവസരം കിട്ടാത്തത് കൊണ്ടും, എത്ര മഴ പെയ്താലും തന്റെ വീട്ടിലേക്ക് വെളളം കയറില്ല എന്ന ധൈര്യമുള്ളത് കൊണ്ടും അവൾ മഴയെ നന്നായിട്ട് പ്രണയിച്ചു.
ഒരു ജനൽ പാളി തുറന്നിട്ട് പുറത്തേക്ക് നോക്കി, കോരിച്ചൊരിയുന്ന മഴയെ കണ്ട് നിന്നു.
ചീറ്റൽ തുള്ളികൾ മുഖത്തേക്കടിച്ചപ്പോൾ അവൾ മുഖം ജനൽ കമ്പിയിലേക്കമർത്തി.
ജനൽ തുറന്നാൽ, മുറ്റവും, അതിരിൽ മതിലും കാണാം..
മതിലിനപ്പുറം വിശാലമായ തെങ്ങിൻ തോപ്പാണ്..
അവിടെ മഴ പെയ്യുന്നത് മനോഹരമായൊരു കാഴ്ചയാണ്..
അതും നോക്കി അവളങ്ങിനെ നിന്നു.
കോരിച്ചൊരിയുന്നമഴ.. നല്ല തണുപ്പുള്ള അന്തരീക്ഷം… ജോൺസൻ മാഷിന്റെ സംഗീതം…
സോറി…ഞാൻ മാറ്ററിൽ നിന്ന് വിട്ട് പോയി…
കോരിച്ചൊരിയുന്ന മഴ…. നല്ലതണുപ്പുള്ള അന്തരീക്ഷം.. ഒരൊറ്റ മനുഷ്യജീവിയേയും കാണാനില്ലെന്ന് മാത്രമല്ല, ആരും വരാനും സാധ്യതയില്ല… അലസമദാലസയും, മാദകത്തിടമ്പുമായൊരു നാൽപ്പത്തിെയെട്ട്കാരി ഒറ്റക്ക്, ഒരു ജനൽ പാളി തുറന്നിട്ട് മഴയിലേക്ക് നോക്കിയിരുക്കുന്നു.
ഈ ഒരു സാഹചര്യത്തിൽ, മാനവ കുലത്തിൽ പിറന്ന ഏതൊരാളുടേയും മനസിൽ എന്തായിരിക്കും തോന്നുക… ?
ചില അലവലാതികൾ പറയും, പുതച്ച് മൂടിക്കിടക്കാനാണ് തോന്നുക എന്ന്..