അത് കേട്ട് അമ്മക്ക് ഭയങ്കര സന്തോഷം വന്നു, എന്നിട്ട് മുറ്റത്തേക്ക് ഓടി, “രാമേട്ടാ….. രാമേട്ടാ….”
“എന്താ.. നിർമ്മലെ….?”
“ഒന്നിങ്ങോട്ട് ഇറങ്ങി വന്നേ… ”
അച്ഛൻ കൊലയിലേക്ക് വന്നു,
“ദേ … വിച്ചു.. പാസ്സ് ആയിന്നു…”
“ആണോ.. എടാ…മോനെ.. ഞങ്ങടെ പ്രാർത്ഥന ദൈവം കേട്ടു.”
എല്ലാർക്കും നല്ല സന്തോഷമായി.. പിന്നീട് കൊറേ നേരത്തേക്ക് സന്തോഷ പ്രകടനമായിരുന്നു. ഇച്ചിരി കഴിഞ്ഞപ്പോഴേക്കും അച്ഛൻ ഒരുവശത്ത് നിന്നും അമ്മ മറ്റൊരു സ്ഥലത്ത് നിന്നും ആരൊക്കെയോ വിളിച്ച് മോൻ പി എസ് സി പാസ്സ് ആയ വിവരം വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഇച്ചിരി കഴിഞ്ഞ് ഞാൻ നിധീഷ്നെ വിളിച്ച് കാര്യം പറഞ്ഞു. അവന് ഭയങ്കര സന്തോഷമായി, ” എന്നാ…പിന്നെ വൈകിട്ട് അവിടുന്ന് ഒരു യമണ്ടൻ കുപ്പിയും എടുത്തോണ്ട് വാടാ മോനേ..”
“ഞാൻ പയ്യെ സ്കൂട്ട് ആകായിട്ട് വരാടാ…”
അച്ഛൻ്റെ കസ്റ്റഡിയിൽ നിന്ന് കുപ്പി പൊക്കുക എന്നത് ഒരു മിഷൻ തന്നെയാണ്. എന്തായാലും ഊണ് കഴിഞ്ഞ് പൊക്കണം.
ഇച്ചിരി കഴിഞ്ഞ് അമ്മ ചോറുണ്ണാൻ വിളിച്ചു, ഭക്ഷണം ക്കഴിച്ചുകൊണ്ട് അച്ഛൻ, “ഇനി എന്താ നമ്മൾ ചെയ്യേണ്ടത്?” അച്ഛൻ എന്നോടായി ചോത്തിച്ചു.
“ഇനി ഒന്ന് എംപ്ലോയ്മെൻ്റ് ഓഫീസിൽ പോണം, പിന്നെ അടുത്തുള്ള DIET Center ൽ ഒന്ന് രണ്ട് മാസം ട്രെയിനിംഗ് കാണും എന്നാ പറയണത് കേട്ടത്. പത്രത്തിൽ അടുത്തിലൂടെ അവർ അറിയിക്കും എന്നാ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പറഞ്ഞത്. അത് കഴിഞ്ഞ് ഒഴിവുള്ളത് പോലെ അലോട്ട്മെൻ്റ് വരും.”
“നിൻ്റെ പാർട്ടി പിടിപാട് വെച്ച് നമ്മുടെ നാടിൽ ഉള്ള ഏതെങ്കിലും സ്കൂളിൽ കിട്ടുമോ?”