അച്ഛൻ പതിവുപോലെ പത്രം വയിക്കുന്നു, “എടാ.. നീ റിസൾട്ട് നോക്കിയോ?”
“എന്ത് റിസൾട്ട്..!!?”
“നീ എൻ്റെ കയുന്നു വാങ്ങിക്കും.. എടാ.. നിൻ്റെ പി എസ് സി ടെ ”
അടുത്ത വട്ടം എങ്ങനേലും പാസ്സായെ പറ്റുള്ളൂ.. എന്ന് ഞാൻ മനസ്സിൽ ഒറച്ച തീരുമാനം എടുത്തു.
“നീ എന്താ ഒന്നും മിണ്ടാത്തത്?”
“അഹ്..അച്ഛാ.. റിസൾട്ട് നോക്കാൻ പോണം, ചായ കുടിച്ചിട്ട് പോകാന്നു കരുതി.”
“നിർമ്മലേ… വിച്ചൂന് വേഗം ചയകൊടുക്ക്.. അവന് റിസൽട്ട് നോക്കാൻ പോകാനുള്ളതാ..”
വരാനുള്ളത് വഴിയിൽ തങ്ങില്ലാലോ.. അതുകൊണ്ട് ഞാൻ പോയി ഫ്രഷ് ആയി.. ചയയോക്കെ കുടിച്ച് ഒരു പേരിനെന്നോണം റിസൾട്ട് നോക്കാൻ പുത്തേക്കിറങ്ങി.
അമ്മ, “പോയി വാ മോനെ..” അമ്മ സ്വയം പറഞ്ഞ് “ഈ വട്ടം എങ്കിലും പാസ്സ് അയാ മതിയായിരുന്നു.”
ഞാൻ വണ്ടി എടുത്ത് നേരെ വായനശാലയിലേക്ക് പോയി, അവിടെ ആണേൽ ഒരു പൂച്ച കുഞ്ഞ് പോലും ഇല്ല.. ശരിയാ..എല്ലാവരും ഹെൽത്ത് ക്യാംപെയ്ൻ നിന് പോയിട്ടുണ്ടാവും. കുറച്ച് ടൈം ഇരുന്നപ്പൊ പി എസ് സി കോച്ചിംഗ് സെൻ്ററിലെ പിള്ളേര് വിളിച്ചു,
“എടാ… വിനു… എന്തായി റിസൾട്ട്.. ഈ വട്ടം എങ്കിലും നടപടിയാവുമോ?”..
“എവിടെ… കിട്ടാൻ ചാൻസില്ല.”
“ഞാൻ പിന്നേം പൊട്ടി, നമ്മടെ ജിതേഷ് ഒക്കെ പാസ്സ് കേട്ടോ..”
“ആ മൈരൻ പാസ്സായാ…!”
“എടാ..പിള്ളേരൊക്കെ ടൗണിൽ നിന്ന് റിസൾട്ട് നോക്കുന്നുണ്ട്, നീ ഇങ്ങു വാ..”
“ഹം.. നോക്കട്ടെ..”
ഞാൻ മനസ്സില്ലാ മനസ്സോടെ ടൗണിലെ ഇൻ്റർനെറ്റ് കഫെ യിൽ എത്തി, അവിടെ ആണേൽ ഉന്തും തള്ളും..എന്നാ പിന്നെ തിരക്കൊക്കെ കഴിയട്ടെ എന്ന് കരുതി ഞാൻ പോയി ഒരു സിഗരറ്റ് വലിച്ച് ഒരു ചയേം കുടിച്ച്..
സൂരജ്, “എടാ വിനു … ഏകദേശം എല്ലാവരും പൊട്ടി, നിൻ്റെ രജിസ്റ്റർ നമ്പർ എത്രയാ…?”