ഉത്തരാസ്വയംവരാം [കുമ്പിടി]

Posted by

എന്റെ ഉള്ളിൽ ഭയം കൂടി വന്നു. രാത്രിയെ കുറിച്ച് ഓർത്ത്.. സാധാരണ എല്ലാരും ആദ്യ രാത്രിയെ കുറിച്ച് സ്വപ്നം കാണുകയും അതേക്കുറിച്ച് ഓർത്തു സന്തോഷിക്കുകയാണ് ചെയ്യുന്നത്. എനിക്ക് മറിച്ചായിരുന്നു സംഭവിച്ചത്… ഞാൻ മനുവുമായി പുറത്ത് സംസാരിച്ചുകൊണ്ടിരുന്നു എന്റെ പാരീസിലെ ജീവിതവും അവിടുത്തെ കാര്യങ്ങൾ ഒക്കെ പക്ഷേ എന്റെ മനസ്സിലുള്ള ബുദ്ധിമുട്ടുകളെ പറ്റി ഞാൻ അവനോട് പറഞ്ഞില്ല….. സമയം ഏറെ കഴിഞ്ഞ് അമ്മ)…
“എടാ നീ കുളിച്ചോടാ”
“ഇല്ല ”
(എന്ന് ഞാൻ തോളനക്കി.)..
“എന്നാ നീ പോയി കുളിക്ക് അവള് കുളിയൊക്കെ കഴിഞ്ഞ് റൂമിൽ ഉണ്ട്… എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്ക്.”
അമ്മ ചിരിച്ചുകൊണ്ട് തമാശ ഏറ്റുന്ന രീതിയിൽ മനുവിനെ നോക്കി കണ്ണുറുക്കി..”… “എന്നാൽ അളിയൻ ചെല്ല് ഞാൻ ഇറങ്ങിയേക്കുവാ ” മനു എന്നോട് പറഞ്ഞു….. ഞാൻ അവനെ യാത്രയാക്കി റൂമിലേക്കു നടന്നു. മ്മ്മ്… മ്മ്മ്.. മ്മ്മ്. റൂമിലോട്ടനല്ലേ. മീന ചിറ്റയുടെ മകൾ മൃതുല എന്നെ നോക്കി ചിരിച് കൊണ്ട് മൂളി………… ”

..പോടീ അവിടുന്ന്…
(ഞാൻ അവളെ ഓടിച്ചു)… പിള്ളേരൊക്കെ വളർന്നു… എന്നെ കളിയാക്കാറായി.. (ഞാൻ മനസ്സിൽ ചിന്തിച്ചു) . അവർക്കൊന്നും.. ഞാൻ കിന്നരിച്ചു നില്കാൻ പണ്ടേ പിടി കൊടുത്തിട്ടില്ല… ഏട്ടൻ പവർ……മനുവിനോടു സംസാരിച്ചപ്പോൾ ഞാൻ മറന്നിരുന്ന കാര്യങ്ങൾ.. റൂമിലോട്ടു ചെല്ലും തോറും എന്നെ അലട്ടി…. ഹൃദയം താളം കൊട്ടി…. ഡോർ തുറന്നു അകത്തു കയറിയപ്പോ. കട്ടിലിൽ ഇരിക്കുന്ന അവളെ കണ്ടു…
….ആരാണ് ഇനി വരുന്നത് എന്ന് നോക്കി. നനഞ്ഞ മുടി തോർത്തി കൊണ്ടിരുന്ന അവൾ വാതിലിലെക് നോക്കി. എന്നെ കണ്ടതും. ദേഷ്യം മുഖതു വന്നു ‘ഉത്തര തിരിഞ്ഞിരുന്നു… ഞാൻ പെട്ടിയിൽ ഇരുന്ന എന്റെ തോർത് എടുത്തു.. കണ്ടുപരിചയം ഇല്ലാത്ത പോലെ പെട്ടന്ന് ബാത്‌റൂമിൽ കയറി.. കുളിക്കുമ്പോ എന്റെ ചിന്ത ഇനിയെന്ത്.? എന്താണ് പറയേണ്ടത്.?…. ചെയ്ത തെറ്റിന് ഞാൻ അവളെ കെട്ടാം എന്ന് പറയണം എന്നുണ്ടാരുന്നു!!!അന്നത്തെ ഈഗോ അനുവദിച്ചില്ല…-…എന്തൊക്കെ അനുഭവിക്കേണ്ടി വന്നാലും. ഇനി അവളെ ഞാൻ വേദനിപ്പിക്കില്ല!!!!…. കുറ്റബോധം പേറി ഒരുപാട് അനുഭവിച്ചു!!!!… മടുത്തു!!.. അവളെ എങ്ങെനെയും പറഞ്ഞു മനസിലാക്കി…. ഒരു നല്ല ജീവിതം ജീവിക്കണം… അവൾക് ജീവിതം നശിപ്പിച്ചവനോട് ദേഷ്യം ആകും.. എന്നാലും……. നോക്കാം….സംസാരിക്കാം…മനസ്സിൽ ഇങ്ങനെ ഓരോന്നും ചിന്തിച്ചു പുറത്തേക് ഇറങ്ങി……അവളെ നോക്കാതെ ഞാൻ തോർത് എടുത്ത്.. മൂലയിലെ കസേരയിൽ ഇട്ടു. പാരീസിലും ഞാൻ അങ്ങനെ തന്നെ…പിന്നെ കാവി മുണ്ടും t ഷർട്ടും ഇട്ടു. ഇതാണ് എനിക്കിഷ്ടപ്പെട്ട വേഷം… ഉത്തരയോട് സംസാരിക്കാം എന്ന് വിചാരിച് കട്ടിലിന്റെ അരികിലെത്തി.. “ഉത്തര ” ( എന്റെ വിളി കേട്ട അവൾ കണ്ണുകൾ തുടച്ച് എണീറ്റു…പെട്ടന്ന് തന്നെ എന്റെ മുഖത്തുനോക്കി പറഞ്ഞു..) “”നിന്റെ ജീവിതം നശിപ്പിക്കാൻ വേണ്ടി മാത്രമാണ് ഞാൻ നിന്നെ കല്യാണം കഴിച്ചത് ഇനി ഒരു പെണ്ണിന്റെയും ജീവിതം നിന്നെ പോലൊരു ആഭാസന്റെ മുന്നിൽ നശിച്ചു പോകരുത്. അതുകൊണ്ട് മാത്രം. അതുകൊണ്ട് മാത്രമാണ് നിന്നെ ഞാൻ കല്യാണം കഴിച്ചത് ” ( എന്ത് പറയണം എന്നറിയാതെ ഞാൻ വിഷമിച്ചു. )…..ഉത്തര…… (ഞാൻ വിളിച്ചു ) എനിക്ക് താൻ പറയുന്നത് ഒന്നും കേൾക്കേണ്ട…… കള്ളം പറയാൻ നല്ല മിടുക്കൻ ആരിക്കും….. എനിക്ക് അത് കേൾക്കണ്ട. ഈ ജീവിതം. മുഴുവൻ തന്നെ ഞാൻ അനുഭവിപ്പിക്കും.. കഴ്പ്പെടുത്തിക്കും……..(കട്ടിലിന്റെ അടിയിൽ നിന്ന് ഒരു പായും….. ഒരു തലയിണയും അവൾ എനിക്ക് നേരെ നീട്ടി ……)
മെത്തയ്ക് അടിയിൽ ഒരു പായ് ഉണ്ടാരുന്നു…അതായിരിക്കും എന്ന് ഞാൻ ചിന്തിച്ചു… പക്ഷെ എനിക്ക് അവളുടെ ആ ഭീക്ഷണി കേട്ടിട്ട് ചിരിയാണ്. വന്നത്….. കുമ്പളങ്ങി നൈറ്റ്സിൽ പറഞ്ഞപോലെ. എന്റെ ജീവിതത്തിൽ ഇനി മുടിയൻ ഒന്നുമില്ല…. 🤣🤣🤣… ( മനസ്സിൽ ചിരിച്ചു ) പുറത്തു കാണിച്ചില്ല……. വിഷമം ഒന്നേ ഉള്ളു. സംസാരിക്കാൻ പറ്റിയില്ല…) അതിനുള്ള അവസരം കിട്ടും എന്ന് വിചാരിച്. പായും തലയിണയും. ഭിത്തി സൈഡിൽ വച്ച്..

Leave a Reply

Your email address will not be published. Required fields are marked *