ഒളിച്ചുകളി [Achillies]

Posted by

കെട്ടിലിരുന്നു കമ്മ്യൂണിസ്റ്റ് പച്ച തിരുമ്മി മുറിവിലിറ്റിച്ചു മൃദുല ഓരോ വിചാരങ്ങളിൽ മുഴുകി,

“ഡി….മൃദുലെ…..എവിടെപ്പോയി കിടക്കുവ ഈ നശൂലം…”

ശ്രീവിദ്യയുടെ അലർച്ച കേട്ടതും ഞെട്ടി പിടഞ്ഞവൾ എഴുന്നേറ്റു.

“ഇവിടുണ്ടമ്മാ….”

പാവാട താഴ്ത്തി ഓടുമ്പോൾ ഇനിയും തല്ലു കിട്ടുമോ എന്ന പേടി ആയിരുന്നു അവൾക്ക് മനസിൽ.

 

വൈകിട്ട് അഭി വന്നു, വീട് എല്ലാ വീട് പോലെ സാധാരണ നിലയിലായി, റേഡിയോയിൽ പാട്ടുകൾ ഒഴുകി, അഭി കൊണ്ടു വന്ന പരിപ്പുവടയും ബോണ്ടയും ഇന്നത്തെ തല്ലിന് കിട്ടിയ പ്രോത്സാഹന സമ്മാനമായി കണ്ടു മൃദുല വെട്ടിവിഴുങ്ങി,

കുളിച്ചു കയറി വന്ന ഏട്ടനെ തനിച്ചു കിട്ടിയ നേരം അവൾ കൈ വലിച്ചു അമ്മയുടെ കണ്‌വെട്ടത്തു നിന്നു മാറ്റി.

“ഞാൻ എങ്ങോട്ടേലും ഇറങ്ങി പോവും കേട്ടോടാ ചേട്ടാ….എനിക്ക് മതിയായി ഇവിടെ കിടന്നു ഇങ്ങനെ തല്ലു മേടിച്ചു ചാകാൻ…”

കയ്യിൽ പറ്റിയ എണ്ണ പാവാടയിൽ തേച്ചു അഭിയുടെ കയ്യിൽ ചുറ്റി മൃദുല ചുണ്ട് കൂർപ്പിച്ചു.

“എന്ത് പറ്റീടി കാന്താരി, ഇന്നും ‘അമ്മ മോൾടെ തൊലിയുടെ കട്ടി നോക്കിയോ…”

“ദേ ഒറ്റ കുത്തു ഞാൻ തരും, ഇത്രേം വളർന്ന പെണ്ണല്ലേ, കരയിക്കാമോ എന്നൊന്നും നോട്ടമില്ല, കയ്യിൽ കിട്ടുന്നത് വെച്ചു തല്ലാ….അതൊന്നു പറഞ്ഞു ശെരിയാക്കാൻ ഇവിടെ ഒരേട്ടൻ ഉണ്ടായിട്ടെനിക്കെന്താ ഉപകാരം…”

കണ്ണിൽ കുറച്ചു വെള്ളം നിറചു മൃദുല പറഞ്ഞതും അഭി ഐസ് പ്രൂട്ട് പോലെ അലിഞ്ഞുപോയി.

“എന്റെ പൊന്നു മൃദു…മോളെ തല്ലുന്നത് കണ്ടിട്ട് ഏട്ടന് വിഷമം ഇല്ലാഞ്ഞിട്ടാ…ഇടയിൽ കേറിയ എനിക്കെന്താ അവകാശം ന്നു ചോദിച്ച തീർന്നില്ലേ….എനിക്ക് കൂട്ടു നീ അല്ലെ ഉള്ളൂ, ഞാനും മോൾടെ അമ്മേം ആയി ന്തേലും പ്രശ്നം ണ്ടായാൽ മോളേം കൂട്ടി പോവുന്നത് കാണാൻ വയ്യാത്തൊണ്ടല്ലേ ഏട്ടൻ…”

Leave a Reply

Your email address will not be published. Required fields are marked *