തള്ളയെം മോളേം കൊണ്ട് വന്നു ശ്രീവിദ്യയെ തികച്ചും ഒരുകൊല്ലം പണിയെടുക്കാൻ ശേഖരന് ഒത്തില്ല, അത്തിക്കാ പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പുണ്ണ് എന്നു പറയുമ്പോലെ, രാത്രിയിലെ ശ്രീവിദ്യയുടെ കൂടെ സമരം കഴിഞ്ഞു പറമ്പിൽ മുള്ളാൻ ഇരുന്ന ശേഖരനെ തലയ്ക്ക് മുള്ളിയ ദേഷ്യത്തിന്, ചുരുണ്ടു കിടന്ന അണലി ഒന്നു സ്നേഹിച്ചു വിട്ടു, എന്നാൽ വിഷം കേറും മുന്നേ, അണലി കടിച്ച ഞെട്ടലിൽ പേടിച്ചു ഞെട്ടി ഹൃദയാഖാതം വന്നു അണലിയെ ചമ്മിച്ചു ശേഖരൻ മരിച്ചു കൊടുത്തു.
തന്ത ചത്താൽ പിറ്റേന്ന് രണ്ടാനമ്മയേം പിള്ളേരേം തല്ലി പുറത്താക്കുന്ന മക്കളിൽ നിന്ന് വ്യത്യസ്തനായി, അഭിജിത്ത് വീടിന്റെ നേതൃസ്ഥാനം ശ്രീവിദ്യയ്ക്ക് വെച്ചു കൊടുത്തു, തമ്മിലുള്ള മതിൽ ഇടിഞ്ഞില്ലെങ്കിലും, അനിയത്തിയെ എന്തു വില കൊടുത്തും പഠിപ്പിക്കണം എന്ന ചിന്ത, അവനെ തൂമ്പയുമെടുത്തു പറമ്പിലേക്കിറക്കി,
മണ്ണ് കൊടുത്ത ചക്കയും കാപ്പിയും കുരുമുളകും ഏലവും എല്ലാം, വീടിനെ പിടിച്ചു നിർത്തി, സ്വന്തം പറമ്പിലെ പണി പോരാതെ വിളിക്കുന്ന ആളോളുടെ പറമ്പിലും പേശി മുറുക്കി വിയർത്തു തന്റെ ചെറിയമ്മയ്ക്കും അനിയത്തിക്കും ഉണ്ണാനും ഉടുക്കാനുമുള്ളതവൻ വീട്ടിലെത്തിക്കും നായകൻ അഭിജിത് ആണെങ്കിലും നമ്മൾ ഫോളോ ചെയ്യുന്നത് മൃദുലയെയാണ്, അവൾ കാണുന്നതും അവൾ അറിയുന്നതുമാണ് കഥ.
ഓരോ ദിവസവും മൃദുലയ്ക്ക് വീട്ടിൽ നരകമാണ്, നരകത്തിലെ ചെകുത്താൻ അമ്മയും, എന്തെങ്കിലും കാര്യം പറഞ്ഞു അമ്മ തല്ലാത്ത ദിവസം മൃദുലയ്ക്ക് ഉണ്ടായിട്ടില്ല, ഒറിജിനൽ തന്ത അമ്മയെ എന്നും തല്ലുമായിരുന്നു, പിന്നീട് വന്ന ശേഖരനും രാത്രി എന്നും അമ്മയെ തല്ലുന്നതാണെന്നാണ് മൃദുല കരുതിയിരുന്നത്, ചരിയിട്ട വാതിലിലൂടെ ഒരിക്കൽ അവരുടെ തല്ല് നേരിൽ കണ്ടപ്പോഴാണ് ഒറിജിനൽ അച്ഛന്റെ തല്ലും ശേഖരന്റെ തല്ലും രണ്ടാണെന്നു മൃദുലയ്ക്ക് മനസിലായത്, ശേഖരൻ മരിച്ചതിൽ പിന്നെയാണ് അമ്മ തന്നെ തല്ലാൻ തുടങ്ങിയത്, ഏട്ടൻ വരുന്നത് വരെ വീട് ഒരു ദുർഗുണ പരിഹാര പാഠശാലയാണ്, ഏട്ടൻ ഇടയ്ക്ക് കാണുമെങ്കിലും വിഷമം ഉണ്ടെങ്കിൽ പോലും തന്റെയും അമ്മയുടെയും ഇടയിൽ ഇതുവരെ കയറിയിട്ടില്ല എന്നോർക്കുമ്പോൾ മൃദുലയ്ക്ക് സങ്കടം വരും.