ലൈഫ് ഓഫ് വിഷ്ണു [Robert longdon]

Posted by

 

അയ്യോ അച്ഛാ..തല്ലല്ലെ ഞാനല്ല വിഷ്ണു ആണ്.. കാശ് എടുത്തെ.എന്നും പറഞ്ഞ് അവൻ അലറാൻ തുടങ്ങി.

 

അതുകണ്ട് ഞാനും അമ്മയും ചിരിയോട് ചിരി ആയിരുന്നു.നിലത്ത് നിന്നും അളിഞ്ഞ ചിരി ചിരിച്ചുകൊണ്ട് അവൻ കയ്യും കാലും നിവർത്തി എഴുന്നേറ്റു.എന്നിട്ട് രാവിലെ കിട്ടിയ ചവിട്ടിൻ്റെയും ഉറക്കം കളഞ്ഞ വിഷമത്തിലും കിടന്ന് തുള്ളാൻ തുടങ്ങി.

 

കാശി:എന്താടാ മൈരെ രാവിലെ തന്നെ .നിനക്ക് പ്രാന്തായാ..

 

അപ്പോ തന്നെ കിട്ടി അമ്മൻ്റെ കയ്യിൽ നിന്നും നല്ലോരണ്ണം.

 

അമ്മ:തെറി പറയുന്നോടാ.. കഴുതേ.

 

കാശി: ഹ..രാവിലെ തന്നെ ചവിട്ടു കിട്ടിയപ്പോൾ ഞാൻ കരുതി തന്തപ്പടി പൊക്കിയതാണെന്ന്..

 

ഞാൻ: അത് പറഞ്ഞപ്പോഴാ ഓർത്തെ ഇവിടെ ഒരു കുരിപ്പ് ഉണ്ടായിരുന്നല്ലോ..കുട്ടു എവിടമ്മ.

 

അമ്മ: ഇന്ന് നേർത്തെ തന്നെ എഴുന്നേറ്റു.പിന്നെ അച്ഛൻ വന്നപ്പോൾ അച്ഛൻ്റെ ഒപ്പം കൂടി എന്തൊക്കെയോ കാട്ടിണ്ട്.

 

കാശി:അളിയൻ വന്നാ…

 

ഞാൻ:ഹിറ്റ്ലർ വന്നോ ചോദിക്കടാ..

 

അമ്മ: ദെ വിഷ്ണു നിൻ്റെ കളി കൂടുണ്ട്..

 

കാശി:പോടാ..അളിയൻ പാവാട..വീട്ടിൽ ഇരിക്കുന്ന അവതാരത്തെ വെച്ച് നോക്കുമ്പോ അളിയനെയൊക്കെ പൂവിട്ട് പൂജിക്കണം.

 

ഞാൻ:അളിയൻ പാവാടയൊ😅..

 

കാശി:പാവാട അല്ല പൊട്ടാ.പാവം ആട

 

ഞാൻ:ഇത് ഹിറ്റ്ലർ ആണേൽ അത് മുസോളിനി ആണ്..എല്ലാം കൂടി നമ്മുടെ കുടുംബത്തിൽ തന്നെ വന്ന് അടിഞ്ഞിട്ടുണ്ടെല്ലോ എന്നോർക്കുമ്പോൾ ആണ് ഒരു സങ്കടം.

 

കാശി:അതൊന്നും ഇപ്പൊ പറഞ്ഞിട്ട് കാര്യം ഇല്ലട ..കാരണവന്മാർ ചെയ്ത് കൂട്ടിയതല്ലേ ഓരോ മാരണങ്ങൾ ആയി വന്നിണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *