സൈമൺ: ബ്രിട്ടോ ഉണ്ട്.
സിദ്ധു: അവനോട് ജൂലി യെ കൊണ്ട് വീട്ടിൽ ആക്കാൻ പറ, എന്നിട്ട് വണ്ടി എനിക്ക് വേഗം തിരിച്ചു തരണം. പിന്നെ കാർ ൻ്റെ ഗ്ലൗ ബോക്സ് ൽ ക്യാഷ് ഇരിപ്പുണ്ട്. അതിൽ നിന്നു ഒരു പതിനായിരം രൂപ എടുക്കു. എല്ലാവരുടെയും വീട്ടിൽ ഇന്ന് രാത്രി വരെ ഉള്ള ഫുഡ് എത്തണം..
സൈമൺ: അതു ചെയ്യാം സിദ്ധു സാറേ… പിന്നെ സാറേ… ജൂലി യെ നമ്മുടെ വണ്ടിയിൽ കൊണ്ട് പോയ്കോളാം. സർ ൻ്റെ കാർ എടുക്കേണ്ട.
സിദ്ധു: അവള് കരഞ്ഞു നിലവിളിച്ചു ഇരിക്കുവാ, നാട്ടുകാരുടെ മുന്നിൽ പ്രദര്ശിപ്പിക്കണ്ട ഇനി. ഓരോരോ പൊട്ടത്തരങ്ങൾ കാണിച്ചു വക്കും.
സിദ്ധു: ആന്റപ്പാ…
ആന്റപ്പൻ: സാറേ….
സിദ്ധു: (ആന്റപ്പനെ മാറ്റി നിർത്തിക്കൊണ്ട്) ജൂലി യെ നീ അടിച്ചോടാ?
ആന്റപ്പൻ: ഞാൻ പിന്നെ എന്താ ചെയ്യണ്ടേ സാറേ…
സിദ്ധു: അവളുടെ ദേഹത്തു തൊട്ടാൽ നീ മേടിക്കും ഇനി എൻ്റെ കൈയിൽ നിന്ന്.
ആന്റപ്പൻ കണ്ണ് നിറച്ചതല്ലാതെ ഒന്നും സംസാരിച്ചില്ല.
സൈമൺ എല്ലാവരെയും പറഞ്ഞയച്ചു, എന്നിട്ട് സിദ്ധു ൻ്റെ അടുത്തേക്ക് വന്നു.
സിദ്ധു: അലൻ… ദിലീപ് നെ വിളിച്ചു അകത്തു നിൻ്റെ ക്യാബിൻ ൽ ഇരുത്തു. ഞാൻ ഒന്ന് സംസാരിക്കാം. നീയും വിശാലും ആന്റപ്പനും സൈമണും ഇരിക്ക്.
അലൻ: സിദ്ധു… ഇതൊക്കെ ഇവിടെ സംസാരിക്കണോ?
സിദ്ധു: വേണം…
സിദ്ധു ൻ്റെ ഓരോ ആജ്ഞയിലും ആർക്കും ഒന്നും തിരിച്ചു പറയാൻ പറ്റുമായിരുന്നില്ല. അത് പോലെ ആണ് സിദ്ധു ൻ്റെ ഓരോ നോട്ടവും സംസാരവും. അലനും വിശാലും സിദ്ധു ൻ്റെ ഈ ഒരു മുഖം കണ്ടു ഞെട്ടി തെറിച്ചു നിന്നു, കൂടെ ഒരു ചെറിയ ഭയവും ഉണർന്നു അവരിൽ.