സിദ്ധു: വിശാൽ എവടെ?
അലൻ: പുറത്തു നില്പുണ്ട്.
സിദ്ധു: സൈമാ… വിശാൽ നെ കയറ്റി വിടടാ അകത്തേക്ക്…
സൈമൺ വിശാൽ നെ അകത്തേക്ക് കയറ്റി വിടാൻ പറഞ്ഞു ആളുകളോട്…
സിദ്ധു: ആരാ അലൻ, ഈ ദിലീപ്?
അലൻ: നമ്മുടെ അക്കൗണ്ട്സ് ഹെഡ് ആണ് സിദ്ധു. അവൻ ഇല്ലെങ്കിൽ ഒരു കാര്യവും നടക്കില്ല. അവൻ ആണ് എല്ലാ ഷോപ് ൻ്റെ യും കമ്പ്ലീറ്റ് അക്കൗണ്ട്സ് കൈകാര്യം ചെയ്യുന്നത്.
സിദ്ധു: അവൻ എവിടെ?
അലൻ: (ദിലീപ് നെ ചൂണ്ടി കാണിച്ചു) അതാണ് ദിലീപ്.
സിദ്ധു: ഹ്മ്മ്…. അലൻ, നീ എനിക്ക് ദിലീപ് ൻ്റെ അഡ്രസ് കമ്പ്ലീറ്റ് watsap ൽ ഇടൂ.
അലൻ: എന്തിനാ സിദ്ധു?
സിദ്ധു: നീ ഇടൂ, ഞാൻ അവനെക്കുറിച്ചു ഒന്ന് അന്വേഷിക്കട്ടെ.
അലൻ: സിദ്ധു, നീ പ്രശ്‍നം ഉണ്ടാക്കരുത്.
സിദ്ധു: ഇല്ല അലൻ, നീ അയക്ക്….
അലൻ ഉടനെ മറ്റൊരു സ്റ്റാഫ് നോട് ദിലീപ് ൻ്റെ ഫുൾ അഡ്രസ് എടുക്കാൻ പറഞ്ഞു.
സിദ്ധു: സൈമാ…. എല്ലാവരും ഇപ്പോൾ ഇവിടെ നിന്നു പിരിഞ്ഞു പോണം. നീയും ആന്റപ്പനും മാത്രം ഇവിടെ നില്ക്. ബാക്കി എല്ലാവരും ഇപ്പൊ സ്ഥലം കാലി ആക്കണം. പിന്നെ സൈമാ… ഇവരുടെ ഒക്കെ ഇന്നത്തെ പണി കളഞ്ഞല്ലേടാ ഇവിടെ വന്നു നില്കുന്നത്?
സൈമൺ: അതെ സിദ്ധു സാറേ…
സിദ്ധു: സൈമാ… നിനക്കും ബുദ്ധി ഇല്ലെടാ? ഇവർക്ക് ഒക്കെ ഇന്ന് എത്ര രൂപ ആട നഷ്ടം? ഭക്ഷണം കഴിച്ചോടാ ഇവരെല്ലാരും?
സൈമൺ: രാവിലെ കഴിച്ചു സാറേ… സിദ്ധു സാറേ.. ജൂലി എല്ലാർക്കും പ്രിയപ്പെട്ടവൾ അല്ലെ, സർ നു അറിയാല്ലോ.
സിദ്ധു: ഡാ സൈമാ, നീ കേൾക്കും എൻ്റെ വായിൽ നിന്നു. ആരാ സൈമ എൻ്റെ കാർ എടുപ്പിക്കാൻ ഉള്ളത്?