ജൂലി: ഇനി ഏട്ടൻ്റെ കൈയിൽ നിന്നും കൂടിയേ ഉള്ളു കിട്ടാൻ.
സിദ്ധു: ഹ്മ്മ്….
അപ്പോളേക്കും സിദ്ധു SI പ്രമോദ് ൻ്റെ ജീപ്പ് ൻ്റെ അടുത്ത് ചേർത്തു നിർത്തി.
പ്രമോദ്: ആ… സിദ്ധു…
സിദ്ധു: ഞാൻ ചെന്നിട്ട് വിളിക്കാം, പ്രമോദ് ഇവിടെ തന്നെ കിടന്നോ…
പ്രമോദ്: നല്ല വെയിൽ ഉണ്ട് കെട്ടോ…
സിദ്ധു: തണലത്ത് കിടക്ക് പ്രമോദേ… അല്ലെങ്കിൽ ഒരു ചായ കുടിക്ക്…
പ്രമോദ്: സിദ്ധു… SP വിളിച്ചിരുന്നു. ഞങ്ങൾ ചെല്ലാൻ ലേറ്റ് ആവുന്നു എന്നും പറഞ്ഞു സിദ്ധു ൻ്റെ ഫ്രണ്ട് SP നെ വിളിച്ചു. എന്നെ നീ ചീത്ത കേൾപ്പിക്കരുത്.
സിദ്ധു: ഇല്ല പ്രമോദേ.. ഞാൻ പറഞ്ഞിട്ടുണ്ട്. SP എന്നെ വിളിച്ചിരുന്നു.
പ്രമോദ്: ശരി സിദ്ധു.
സിദ്ധു നേരെ അലൻ്റെ കടയുടെ മുന്നിൽ കാർ നിർത്തി. സൈമണും ആന്റപ്പനും ഓടി വന്നു സിദ്ധു ൻ്റെ കാർ കണ്ടതും.
സിദ്ധു: (ജൂലി യോട്) ഡീ… നീ ഇനി കരയരുത്, കെട്ടോ…
ജൂലി: ഇല്ല ഏട്ടാ….
സിദ്ധു കാർ സ്റ്റാർട്ട് ൽ തന്നെ ഇട്ടു കടയിലേക്ക് കയറി. ആന്റപ്പനും സൈമണും സിദ്ധു നു കയറിപ്പോവാൻ ഉള്ള വഴി ഒരുക്കി.
അലൻ ഇതൊക്കെ കണ്ടു കണ്ണ് മിഴിച്ചു നിന്നു….
സിദ്ധു: അലൻ… എന്താ ഡാ പ്രശ്‍നം?
അലൻ: സിദ്ധു… നമ്മുടെ സ്റ്റാഫ് നെ പിരിച്ചു വിടണം, അവനെ ഞാൻ ഇറക്കി ഇവർക്ക് ഇപ്പൊ കൊടുക്കണം ഇതൊക്കെ ആണ് ആവശ്യങ്ങൾ. അവൻ എന്തെങ്കിലും പ്രശ്‍നം ഉണ്ടാക്കിയാൽ അവൻ്റെ വീട്ടിൽ പൊയ്ക്കോട്ടേ അവര്, എന്തിനാ കടയിൽ വന്നു പ്രശ്‍നം ഉണ്ടാകുന്നത്? കടയിൽ കച്ചവടം നടക്കണ്ടേ? customers വരണ്ടേ? വിശാൽ വന്നിട്ട് പോലും ഇവന്മാർ കയറ്റി വിട്ടില്ല.