സിദ്ധു: എൻ്റെ പൊന്നു മോളെ, നിനക്ക് ഒട്ടും ബുദ്ധി ഇല്ലേടീ?
ജൂലി: പറ്റി പോയി ഏട്ടാ…
സിദ്ധു: അവൻ്റെ പേരെന്താ?
ജൂലി: ദിലീപ്.
സിദ്ധു: എത്ര നാൾ ആയി അവനെ പരിചയപെട്ടിട്ട്?
ജൂലി: ഒരു വര്ഷം ആയിട്ടുണ്ടാവും.
സിദ്ധു: ഓ… ഒരു വര്ഷം ആയിട്ട് നീ ഇത് എല്ലാരുടേം അടുത്ത് നിന്ന് മറച്ചു വച്ചു അല്ലെ.
ജൂലി: അച്ഛനോട് പറയാൻ പേടി ആരുന്നു. സിദ്ധു ഏട്ടനോട് പറയാൻ പലപ്പോളും ഞാൻ ശ്രമിച്ചതാ, പക്ഷെ പറ്റിയില്ല.
സിദ്ധു: എന്നിട്ട് ഇപ്പോ എന്താ ഉണ്ടായത്?
ജൂലി: എനിക്ക് ദിലീപ് നെ ഇഷ്ടം ആണ്. കഴിഞ്ഞ മാസം അവൻ രാത്രിയിൽ വീട്ടിൽ വന്നു.
സിദ്ധു: കല്യാണം കഴിക്കും എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു, ഉറപ്പ് തന്നതും ആണ് എനിക്ക്. അവൻ്റെ വീട്ടിൽ പറഞ്ഞു സമ്മതിപ്പിക്കണം എന്നൊക്കെ പറഞ്ഞതാ. പക്ഷെ ഇപ്പോൾ കാലുമാറി അവൻ. ഇപ്പോൾഅവൻ പറയുവാ, കോളനി ൽ നിന്ന് പറ്റില്ല എന്ന്. ഞാൻ കോളനി ൽ ഉള്ള പെണ്ണ് ആണെന്ന് കണ്ടാൽ തോന്നില്ല, അത് കൊണ്ട് ആണ് അവൻ എന്നോട് അടുത്തത് എന്ന്.
സിദ്ധു: അവൻ രാത്രി നിൻ്റെ അടുത്ത വന്നത് കോളനി ൽ ആയിരുന്നില്ലേ?
ജൂലി: അതെ. അത് ഞാൻ ചോദിച്ചപ്പോൾ, അവൻ പറയുവാ, അത് ആ ഒരു ആവേശത്തിൽ സംഭവിച്ചു പോയി നീ മറക്കണം എന്നൊക്കെ.
സിദ്ധു: ഇപ്പോൾ ഇതെങ്ങനെയാ എല്ലാവരും അറിഞ്ഞത്?
ജൂലി: ഞാൻ കരഞ്ഞു വീട്ടിൽ ഇരുന്നു, അത് അമ്മ കണ്ടു, പിന്നെ എനിക്ക് പിടിച്ചു നിൽക്കാൻ പറ്റിയില്ല, പൊട്ടി പോയി.
സിദ്ധു: നല്ല തല്ലിൻ്റെ കുറവാണ് നിനക്ക്.
ജൂലി: ഏട്ടാ… വഴക്ക് പറയല്, അച്ഛനും അമ്മയും എന്നെ കുറെ തല്ലി. ഏട്ടനും കൂടി എന്നെ വഴക്ക് പറയല്ല് പ്ളീസ്…